സർജാപൂർ വിപ്രോ കാമ്പസിലൂടെ പരിമിതമായ വാഹന ഗതാഗതം അനുവദിക്കണമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യർഥന വിപ്രോ ചെയർമാൻ അസിം പ്രേംജി നിരസിച്ചു. കാമ്പസ് പൊതുഗതാഗതത്തിന് അനുയോജ്യമല്ലെന്നും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. കാമ്പസിലൂടെ പൊതുഗതാഗതം അനുവദിക്കുന്നത് കാമ്പസിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ഇത് സുസ്ഥിരവും ദീർഘകാലവുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൻ്റെ ഗതാഗത വെല്ലുവിളികൾ പരിഹരിക്കുന്നതിന് ആവുന്ന സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കാമ്പസിലൂടെ പരിമിതമായ പൊതു വാഹന ഗതാഗതം അനുവദിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തിലൂടെ അസിം പ്രേംജിയോട് അഭ്യർത്ഥിച്ചിരുന്നു. ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് ലഘുകരിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരു നിർദ്ദേശം വച്ചത്.

Related Posts