ലക്ഷങ്ങൾ തട്ടിയ ശേഷം ക്രിപ്റ്റോ കറൻസി രൂപത്തിൽ വിദേശത്തേയ്ക്ക് കടത്തിയ സംഘം പിടിയിൽ
തിരുവനന്തപുരം തിരുമല സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ശേഷം ക്രിപ്റ്റോ കറൻസി രൂപത്തിൽ വിദേശത്തേയ്ക്ക് കടത്തിയ സംഘം ചെന്നൈയിൽന്ന് പിടിയിലായി. ബാലാജി.ബി (45), ഡാനിയേൽ ക്രിസ്റ്റഫർ (34), സന്തോഷ് കുമാർ (28), വേൽമുരുകൻ (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും നിരവധി മറ്റു രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. അറസ്റ്റ് ചെയ്‌ത പ്രതികളെ തിരുവനന്തപുരം അഡീഷണൽ ചീഫ്
ഡി.എം.കെയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ഓർമ്മിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി
മരിച്ച വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കണമെന്ന ഡി.എം.കെയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ഓർമിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വോട്ടു കൊള്ള വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ ആണ് സ്റ്റാലിൻ്റെ ഓർമ്മപ്പെടുത്തൽ. ‘മെയ് 1ലെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കിക്കൊണ്ട് മരിച്ച വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഇല്ലാതാക്കാൻ 2025 ജൂലൈ 17ന് ഞങ്ങൾ ഇ.സിയോട് അഭ്യർഥിച്ചിരുന്നു. അതിനി എപ്പോൾ ചെയ്യും?’ എന്ന് സമൂഹ മാധ്യമ പോസ്റ്റിൽ സ്റ്റാലിൻ കമ്മീഷനോട് ഉന്നയിച്ചു. മുഖ്യ
വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
പീഡന കേസിൽ പൊലീസ് തിരയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി സ്‌ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. വേറെയും ലൈംഗികാതിക്രമ കേസുകളും 2 പരാതികളും വേടനെതിരെ പുതുതായി ഉയർന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; നാളെ പ്രത്യേകസംഘം തെളിവെടുപ്പ് ആരംഭിക്കും
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊടും കുറ്റവാളി ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവം അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് ആരംഭിക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജയിൽ ചാട്ടം അന്വേഷിക്കാൻ നിയോഗിച്ചത്. മുഴുവന്‍ ജീവനക്കാരോടും ഹാജരാകാന്‍ നിർദ്ദേശം നൽകി. ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ജയിലില്‍ സന്ദര്‍ശനം നടത്തുന്നത്. റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസും ജസ്റ്റിസ് സി. എന്‍. രാമചന്ദനും അടങ്ങുന്നതാണ് കമ്മിറ്റി. കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍
തമിഴ്‌നാടിൻ്റെ പ്രിയ നടൻ സൂര്യ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു
തമിഴ്‌നാടിൻ്റെ പ്രിയ നടൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രമായ ആവേശത്തിന്‍റെ സംവിധായകൻ ജിത്തു മാധവന്‍റെ പുതിയ ചിത്രത്തിലൂടെയാണ് സുര്യ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.ജിത്തു മാധവൻ സുര്യയെ സമീപിച്ചെന്നും സുര്യ അഭിനയിക്കാൻ സമ്മതം നൽകിയതായുമാണ് വിവരം. ഒരേസമയം ചിത്രം മലയാളത്തിലും തമിഴിലും ചിത്രീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. സൂര്യയുടെ 2D എൻ്റർടൈൻമെൻ്റുമായി സഹകരിച്ച് വി ക്രിയേഷൻസ് ബാനറിൽ കലൈപുലി എസ്. താണു ചിത്രം നിർമ്മിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈ വർഷം
ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കൊടി സുനിയെ ജയിൽ മാറ്റി
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ലഹരിമരുന്ന് കച്ചവടം ജയിലിനകത്തും പുറത്തും നടത്തിയെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ന്യൂമാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കുവേണ്ടി കൊടി സുനിയെ കഴിഞ്ഞ ജനുവരിയിലാണ് തവനൂരിൽ നിന്ന് കണ്ണൂരിലെത്തിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് കൊടി സുനിയും സംഘവും ലഹരിസംഘത്തെ നിയന്ത്രിക്കുന്നതായാണ് ജയിൽ വകുപ്പിൻ്റെ റിപ്പോർട്ട്. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് വിൽപ്പനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രശസ്ത സംവിധായകന്‍ നിസാര്‍ അന്തരിച്ചു
പ്രശസ്ത സിനിമാ സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ (63) അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഇദ്ദേഹം കരള്‍- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍ നാളെ നടക്കും. മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പര്‍ ബോയ്, ത്രീമെന്‍ ആര്‍മി, അപരന്മാര്‍ നഗരത്തില്‍, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, കളേഴ്‌സ്, ഓട്ടോബ്രദേഴ്‌സ് അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ടുമെന്‍ ആര്‍മിയാണ്
വോട്ടുമോഷണവിവാദം തെരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച്മെന്‍റ് ചെയ്യാൻ പ്രതിപക്ഷം
വോട്ടുമോഷണവിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി നീങ്ങുന്ന ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച്മെന്‍റ് ചെയ്യാനൊരുങ്ങുന്നു. ഇംപീച്ച്മെൻ്റ് ചെയ്യാനുള്ള തീരുമാനം ഇന്ന് ചേർന്ന യോഗത്തിലാണ് എടുത്തത്. പാർലമെൻ്റിൻ്റെ ഇരുസഭകളിലും ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇംപിച്ച്മെന്‍റ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്‍റ് ഓഫീസിൽ ഇന്ന് രാവിലെ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് തീരുമാനം വന്നിരിക്കുന്നത്. പ്രാഥമിക ഘട്ട ചർച്ചകളാണ് നടന്നത്. ഇതിലൂടെ വോട്ട് ചോരി ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ
ഇസിഎ ഓണാഘോഷം സെപ്റ്റംബർ 13, 14 തീയ്യതികളിൽ
ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13, 14 തീയ്യതികളിലായി ഇന്ദിരാനഗറിലെ ഇസിഎ ഓഡിറ്റോറിയത്തിൽവെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയരംഗത്തെ പ്രമുഖർ പങ്കെടുക്കും. സാംസ്‌കാരികസമ്മേളനം, ഇസിഎ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, പൂക്കളമത്സരം, ചെണ്ടമേളം, മെഗാഷോ, വിഭവസമ്യദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
ടി.ടി.സി വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രതിയുടെ മാതാപിതാക്കൾ പിടിയിൽ
ടി.ടി.സി വിദ്യാർത്ഥിനി കോതമംഗലത്ത് ആത്മഹത്യ ചെയ്‌ത കേസിൽ ഒളിവിൽ പോയ പ്രതി റമീസിന്‍റെ മാതാപിതാക്കൾ പൊലീസ് പിടിയിൽ. മാതാവ് ശെരീഫ, പിതാവ് റെഹീം എന്നിവരാണ് പിടിയിലായത്. ഇവരെ തമിഴ്‌നാട്ടിൽ സേലത്ത് നിന്നാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനായി ഇന്ന് തന്നെ കോതമംഗലത്ത് എത്തിക്കുമെന്ന് കരുതുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ടി.ടി.സി വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ റമീസിന്‍റെ മാതാപിതാക്കളെക്കുറിച്ച് പരാമർശിച്ചിരുന്നു. വിദ്യാർത്ഥിനിയുടെ കുടുംബം നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ