ബാംഗ്ലൂർ റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം സംവാദം ഓഗസ്റ്റ് 24ന്
ബാംഗ്ലൂർ റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം ‘ഡിജിറ്റൽ കാലത്തെ വായന’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 24 ഞായറാഴ്‌ച രാവിലെ 10 മണിക്ക് ജീവൻ ഭീമാ നഗറിലുള്ള കാരുണ്യ ഹാളിലാണ് പരിപാടി. സോണിയ ചെറിയാൻ, ആഷ് അഷിത, ടി.പി. വിനോദ് എന്നിവർ സംവാദത്തിൽ പങ്കെടുക്കുമെന്നു സെക്രട്ടറി ശാന്തകുമാർ അറിയിച്ചു.
പാലക്കാട് ജില്ലയിൽ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാകളക്ടർ എം.എസ്.മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. കനത്ത കാറ്റും മഴയും കാരണം പല സ്ഥലങ്ങളിലും വെളുക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, കിൻ്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച
‘വി എസ് കേരളമണ്ണിൻ്റെ കാവലാൾ’ കേളി അനുസ്മരണം
കേരളത്തിൻ്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിൻ്റെ ആൾരൂപമായി എന്നും ജനഹൃദയങ്ങളിൽ നിലകൊണ്ട സമരസാന്നിധ്യമായിരുന്നു അദ്ദേഹമെന്നും സാംസ്കാരിക സംഘടനയായ കേളി ബാംഗ്ലൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം വിലയിരുത്തി. ഗ്രന്ഥകാരനും സിപിഎം നേതാവുമായ ജി.എൻ.നാഗരാജ്, എഴുത്തുകാരനും പ്രഭാഷകനുമായ കെ.ആർ.കിഷോർ, നാടകപ്രതിഭയും പ്രഭാഷകനുമായ ഡെന്നിസ് പോൾ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. മുതിർന്ന സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായ ആർ.വി.ആചാരി, ലോകകേരളസഭാഗം സി.കുഞ്ഞപ്പൻ, മലയാളം
വൈഭവ് സൂര്യവംശിയെ ഏഷ്യാകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണം: കെ. ശ്രീകാന്ത്
വൈഭവ് സൂര്യവംശിയെ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് കെ. ശ്രീകാന്ത്. സെപ്റ്റംബർ 9ന് ആരംഭിക്കുന്ന ടൂർണമെൻ്റിനുള്ള സ്ക്വാഡ് ചൊവ്വാഴ്‌ച പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രീകാന്ത് അഭിപ്രായവുമായി രംഗത്തുവന്നിരിക്കുന്നത്. ഓപണിങ് പൊസിഷനിൽ ആരു കളിക്കണമെന്ന ചർച്ചയും സജീവമാണ്. നിങ്ങൾ ഉറച്ച തീരുമാനങ്ങളെടുക്കണം. പക്വമായ രീതിയിലാണ് വൈഭവ് കളിക്കുന്നത്. അയാളുടെ ഓരോ ഷോട്ടും വേറെ തലത്തിലാണ്. ഞാനായിരുന്നു ചെയർമാനെങ്കിൽ വൈഭവ് തീർച്ചയായും സ്ക്വാഡിലുണ്ടാകും. ഏഷ്യാകപ്പിനുള്ള 15 അംഗ ടീമിൽ വൈഭവ് സുര്യവംശിയെ ഉൾപ്പെടുത്തണം. ട്വൻ്റി 20
കുന്ദലഹള്ളി കേരളസമാജം ചെറുകഥാമത്സരം; അവസാന തീയതി സെപ്റ്റംബർ 20
അകാലത്തിൽ പൊഴിഞ്ഞു പോയ ചെറുകഥാകൃത്ത് കുമാരി ഇ.പി.സുഷമയുടെ സ്മരണാർത്ഥം, കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന ചെറുകഥ രചനാമത്സരത്തിനായി കഥകൾ അയക്കേണ്ട അവസാനതീയതി സെപ്‌റ്റംബർ 20 ലേക്ക് നീട്ടി. ബാംഗ്ളൂരിൽ താമസിക്കുന്ന ഏതൊരു മലയാളിക്കും മത്സരത്തിൽ പങ്കെടുക്കാം. സ്വന്തം സൃഷ്ടികൾ മാത്രമായിരിക്കണം മത്സരത്തിന് സമർപ്പിക്കേണ്ടത്. ഇതിനുമുൻപ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതോ ഏതെങ്കിലും മത്സരത്തിന് സമർപ്പിച്ചതോ ആയ സൃഷ്ടികൾ അയക്കരുത്. എട്ട് പേജിൽ കവിയാത്ത മലയാളത്തിലുള്ള രചനകൾ താഴെ പറയുന്ന മേൽവിലാസത്തിലോ ഇമെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്.
മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും
ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്. പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. അപകടകരമായ രീതിയിൽ റോഡിൻ്റെ കട്ടിംഗ് സൈഡിന് മുകളിൽ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത്
ഇടുക്കിയിലെ ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് അതിഥി തൊഴിലാളിയെ കാണാതായി
ഇടുക്കിയിലെ ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് അതിഥി തൊഴിലാളിയെ കാണാതായി. മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ് റാമി(26)നെയാണ് കാണാതായത്. ഇയാളോടൊപ്പം വള്ളത്തിൽ ഉണ്ടായിരുന്ന നാല് അതിഥി തൊഴിലാളികളും, തുഴച്ചിൽകാരനും രക്ഷപ്പെട്ടു. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ആനയിറങ്കൽ ജലാശയത്തിൻ്റെ മറുകരയിലുള്ള ഏലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ഇവർ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റിൽ മറിഞ്ഞത്. ജലാശയത്തിൻ്റെ പകുതി പിന്നിട്ടപ്പോഴായിരുന്നു അപകടം. എല്ലാവരും കരയിലേക്ക് നീന്തിയെങ്കിലും സന്ദീപ് സിങ് റാം
പ്രതിപക്ഷ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും
പ്രതിപക്ഷ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും. ജഗ്ദീപ് ധൻകർ രാജിവെച്ചതിനെത്തുടർന്നാണ് ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിഎംകെയുടെ രാജ്യസഭാ അംഗം തമിഴ്‌നാട്ടിൽ നിന്നുള്ള തിരുച്ചി ശിവ സ്ഥാനാർത്ഥിയായേക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. എൻഡിഎയുടെ സ്ഥാനാർത്ഥിയായ സിപി രാധാകൃഷ്ണൻ തമിഴ്‌നാട്ടിൽ നിന്നുള്ലയാളാണ്. രണ്ടിൽ കൂടുതൽ പേരുകൾ മുന്നണി യോഗത്തിൽ ചർച്ചയായി. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി യോഗത്തിനുശേഷം ദേശീയ അദ്ധ്യക്ഷൻ ജെ.പി.നഡ്ഡയാണ് സിപി രാധാകൃഷ്ണൻ്റെ പേര്
പി.പി.ദിവ്യക്കെതിരേ നൽകിയ പരാതിയിൽ വിജിലൻസ് എന്ത് നടപടി സ്വീകരിച്ചു: ഹൈക്കോടതി
കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.പി. ദിവ്യക്കെതിരേ നൽകിയ പരാതിയിൽ വിജിലൻസ് എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. ദിവ്യക്കെതിരായ ബിനാമി ഇടപാടിലും അഴിമതിയിലും അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് നൽകിയ പരാതി അട്ടിമറിക്കപ്പെട്ടതായി ആരോപിച്ചാണ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചത്. മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അഡ്വ.ബൈജു നോയൽ മുഖേനയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.വിശദമായി വാദംകേൾക്കുന്നതിന് ഹർജി ഈ മാസം
പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ
അലാസ്‌ക കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച്റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. സംഘർഷത്തിന് സമാധാപരമായ പരിഹാരം ഉണ്ടാകണമെന്ന് മോദി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സെലൻസ്‌കി – ട്രംപ് കൂടിക്കാഴ്‌ചക്ക് മുന്നോടിയായാണ് ഫോൺ സംഭാഷണം. പുടിനു എല്ലാ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തു. കഴിഞ്ഞദിവസം അലാസ്‌കയിൽവച്ച് ട്രംപ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ യുക്രയ്ൻ വിഷയത്തിൽ അന്തിമ ധാരണയിൽ എത്തിയിരുന്നില്ല. സമാധാന കരാർ യാഥാർഥ്യമാക്കേണ്ടത് സെലൻസ്‌കിയുടെ ഉത്തരവാദിത്വമാണെന്നാണ് ട്രംപ് പ്രതികരിച്ചത്.