Kerala
0 min read
8.5k

വിദ്യാർത്ഥിയുടെ കർണപുടം തകർന്ന സംഭവം; അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഓഗസ്റ്റ്‌ 19, 2025
0

മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പ്രധാന അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. അദ്ധ്യാപകനായ എം അശോകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. ബാലാവകാശ കമ്മിഷൻ അംഗം മോഹൻ കുമാർ കുട്ടിയുടെ വീട് സന്ദർശിച്ച് മൊഴി ശേഖരിക്കും. കാസർകോട് കുണ്ടംകുഴി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിക്കാണ് ഹെഡ് മാസ്റ്ററുടെ മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.

Continue Reading
ബലാത്സംഗക്കേസിൽ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
Kerala
0 min read
8.5k

ബലാത്സംഗക്കേസിൽ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

ഓഗസ്റ്റ്‌ 19, 2025
0

ബലാത്സംഗക്കേസിൽ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരാതിക്കാരിയായ യുവതി ഹർജിയിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ കോടതി തിങ്കളാഴ്‌ച അംഗീകരിച്ചിരുന്നു. കൂടുതൽ പരാതികൾ വേടനെതിരെ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഓരോ കേസിനേയും അതിൻ്റെ സാഹചര്യം അനുസരിച്ച് വ്യത്യസ്ഥമായി മാത്രമേ കാണാൻ കഴിയൂ എന്ന് സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു

Continue Reading
ധർമ്മസ്ഥല കൊലപാതകം: ഫൊറൻസിക് ഫലം ഒരാഴ്ചയ്ക്കുള്ളിൽ, ഇരട്ടക്കൊലപാതകം അന്വേഷിക്കണമെന്ന് പരാതി
Karnataka
1 min read
9.8k

ധർമ്മസ്ഥല കൊലപാതകം: ഫൊറൻസിക് ഫലം ഒരാഴ്ചയ്ക്കുള്ളിൽ, ഇരട്ടക്കൊലപാതകം അന്വേഷിക്കണമെന്ന് പരാതി

ഓഗസ്റ്റ്‌ 19, 2025
0

കർണാടകയിലെ ധർമ്മസ്ഥല സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ലഭിച്ച തലയോട്ടികൾ ഉൾപ്പെടെയുള്ള 200-ഓളം അസ്ഥികളുടെ ഫൊറൻസിക് പരിശോധനാഫലം ഒരാഴ്ചയ്ക്കകം ലഭിക്കുമെന്ന് സൂചന. അസ്ഥികളും മണ്ണും അസ്ഥികളും മണ്ണും ബെംഗളൂരുവിലെ ഫൊറൻസിക് ലാബിലേക്കാണ് പരിശോധനക്കയച്ചത്. ധർമ്മസ്ഥലയിൽ അതിർത്തിത്തർക്കത്തെ തുടർന്ന് നടന്ന ഇരട്ടക്കൊലപാതകവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് പരാതി നൽകി.ആനപ്പാപ്പാൻ നാരായണ, സഹോദരി യമുന എന്നിവർ 2012-ൽ കൊല്ലപ്പെട്ടിരുന്നു. സ്ഥലത്തർക്കത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹവും താൻ കുഴിച്ചുമൂടി എന്ന് ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയിരുന്നു.

Continue Reading
ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല പ്രധാനമന്ത്രിയെ സന്ദർശിച്ചു
India
0 min read
9.5k

ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല പ്രധാനമന്ത്രിയെ സന്ദർശിച്ചു

ഓഗസ്റ്റ്‌ 19, 2025
0

അന്താരാഷ്ട്ര ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. ശുഭാംഷു ബഹിരാകാശ യാത്രയെ കുറിച്ചുള്ള അനുഭവങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ആക്സിയം 4 ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ദേശീയ പതാക ശുഭാംഷു കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ബഹിരാകാശ നിലയത്തിൽ കഴിഞ്ഞതിനെക്കുറിച്ചും അവിടെ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചും ശുഭാംഷു പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. സാങ്കേതിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല, ഭൂമിക്കപ്പുറം സ്വപ്നം

Continue Reading
ജെയ്‌നമ്മ തിരോധാന കേസ്; ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങള്‍ ലഭിച്ചു
Kerala
0 min read
8.7k

ജെയ്‌നമ്മ തിരോധാന കേസ്; ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങള്‍ ലഭിച്ചു

ഓഗസ്റ്റ്‌ 19, 2025
0

ചേർത്തല ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനമായി ബന്ധപ്പെട്ട് കോട്ടയം ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇവരെ സ്വീകരണ മുറിയിൽ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. ഇതിനിടെ തെറിച്ചുവീണ രക്തത്തിന്‍റെ കറയാണ് കേസിൽ നിർണായക തെളിവായത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്ത്‌തിൽ നിന്ന് ലഭിച്ച തെളിവുകളിൽ നിന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പിന്നീട് കൊലപാതകത്തിനുശേഷം ശരീരം മുറിച്ച് കത്തിച്ചെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്‍റെ വീട്ടിലെ ശുചീകരണ സാമഗ്രിയിലും കുളിമുറിയിലും

Continue Reading
ഹെബ്ബാൾ മേൽപ്പാലത്തിൽ നിർമ്മിച്ച ഫ്ലൈഓവർ ലൂപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു
Karnataka
0 min read
8.8k

ഹെബ്ബാൾ മേൽപ്പാലത്തിൽ നിർമ്മിച്ച ഫ്ലൈഓവർ ലൂപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു

ഓഗസ്റ്റ്‌ 19, 2025
0

കെആർ പുരത്ത് നിന്ന് മേക്കറി സർക്കിളിലേക്കുള്ള വാഹനങ്ങളുടെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി ഹെബ്ബാൾ മേൽപ്പാലത്തിൽ പുതുതായി നിർമ്മിച്ച ലൂപ്പ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഏഴ് മാസത്തിനുള്ളിൽ 80 കോടി രൂപ ചെലവിൽ നിർമ്മിച്ച 700 മീറ്റർ റാമ്പ് ഇന്ന് മുതൽ വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേൽപ്പാലങ്ങൾ, മെട്രോ തുടങ്ങിയ വിവിധ അടിസ്ഥാന സൗകര്യപദ്ധതികളിലൂടെ യാത്രക്കാർക്ക് സിഗ്നൽ രഹിത ഗതാഗത

Continue Reading
നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ തെറ്റായ പരാമർശം; പുസ്തകം തയ്യാറാക്കിയ അംഗങ്ങളെ ഡീബാർ ചെയ്‌തു
India
0 min read
8.3k

നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ തെറ്റായ പരാമർശം; പുസ്തകം തയ്യാറാക്കിയ അംഗങ്ങളെ ഡീബാർ ചെയ്‌തു

ഓഗസ്റ്റ്‌ 19, 2025
0

നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ തെറ്റായ പരാമർശങ്ങളടങ്ങിയ കൈപ്പുസ്തകം തയ്യാറാക്കിയ പുസ്‌തക രചന സമിതി അംഗങ്ങളെ ഡീബാർ ചെയ്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി ഉത്തരവിറക്കി. പുസ്‌തകത്തിലെ പരാമർശങ്ങൾ വിവാദമായതോടെ നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. മുന്ന് റിട്ട. കോളജ് അധ്യാപകർ, രണ്ട് റിട്ട. ഡയറ്റ് അധ്യാപകർ, ആറ് സ്കൂൾ അധ്യാപകർ ഉൾപ്പെടെ 11 പേർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മറ്റ് അക്കാദമിക പ്രവർത്തനങ്ങളിൽനിന്നും ഇവരെ വിലക്കിയിട്ടുണ്ട്.

Continue Reading
ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്കഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
Sports
1 min read
8.9k

ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്കഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

ഓഗസ്റ്റ്‌ 19, 2025
0

ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഓസ്ട്രേലിയയിലെ കെയ്ൻസിലുള്ള കസാലിസ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 10നാണ് മത്സരം ആരംഭിക്കുക. തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. മിച്ചൽ മാർഷിൻ്റെ നേതൃത്വത്തിലാണ് ഓസീസ് ഇറങ്ങുന്നത്. ഇരു ടീമിലേയും സൂപ്പർ താരങ്ങൾ കളത്തിലിറങ്ങും. ഏകദിന പരമ്പരയ്ക്ക് മുമ്പ് നടന്ന ടി20 പരമ്പര ഓസ്ട്രേലിയ 2-1 ന് സ്വന്തമാക്കിയിരുന്നു

Continue Reading
ഹിമാചൽപ്രദേശിലെ കാംഗ്ര മേഖലയിൽ ഭൂചലനം; ആളപായം ഇല്ല
India
0 min read
8.9k

ഹിമാചൽപ്രദേശിലെ കാംഗ്ര മേഖലയിൽ ഭൂചലനം; ആളപായം ഇല്ല

ഓഗസ്റ്റ്‌ 19, 2025
0

ഹിമാചൽപ്രദേശിലെ കാംഗ്ര മേഖലയിൽ ഭൂചലനം. രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹിമാചൽ പ്രദേശിൽ കനത്ത മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും മേഘവിസ് ഫോടനവും അനുഭവപ്പെടുന്നതിനിടെയാണ് ഭൂചലനവും ഉണ്ടായിരിക്കുന്നത്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ധർമ്മശാലയോട് അടുത്തുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഉയർന്ന അപകട സാധ്യതയുള്ള സീസ്മിക് സോൺ 5ൽ വരുന്ന പ്രദേശമാണ് കാംഗ്ര ജില്ല.

Continue Reading
വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്‌ച നടത്തി
India
1 min read
8.8k

വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്‌ച നടത്തി

ഓഗസ്റ്റ്‌ 19, 2025
0

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് ക്ഷമയോടെയുള്ള സമീപനവും പരസ്‌പര ബഹുമാനവും ആവശ്യമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ പറഞ്ഞു. അതിർത്തിയിൽ സംഘർഷം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനം ജയ്‌ശങ്കർ ആവർത്തിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് ചർച്ചയിൽ എസ്. ജയശങ്കർ പറഞ്ഞു. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടം പ്രധാന മുൻഗണനയാണെന്നും ഇന്ത്യയും ചൈനയും തമ്മിൽ സുസ്ഥിരവും സഹകരണപരവും ഭാവിയിലേക്കുള്ളതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് ചർച്ചകൾ സഹായകമാകുമെന്ന്

Continue Reading