സഖാവ് പി.കൃഷ്ണപിള്ള അനുസ്മരണത്തിന് ജി.സുധാകരനെ ക്ഷണിച്ചില്ല
Kerala
0 min read
9.5k

സഖാവ് പി.കൃഷ്ണപിള്ള അനുസ്മരണത്തിന് ജി.സുധാകരനെ ക്ഷണിച്ചില്ല

ഓഗസ്റ്റ്‌ 19, 2025
0

സഖാവ് പി. കൃഷ്ണപിള്ള’ അനുസ്മരണത്തിന് സിപിഎം നേതാവ് ജി. സുധാകരനെ ക്ഷണിച്ചില്ല. ഒറ്റയ്‌ക്കെത്തി പ്രതിഷേധിച്ച് സുധാകരൻ അഭിവാദ്യം അർപ്പിച്ചു. പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനായിരുന്നു പതിവായി ആഗസ്ത് 19ന് പി. കൃഷ്ണപിള്ള ദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിപ്പോന്നത്. ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദിനാചരണ പരിപാടിയിൽ വിഎസ്സിന് വയ്യാതെ വന്നശേഷം ജില്ലയിലെ മുതിർന്ന നേതാവും ഇപ്പോൾ മുൻ മന്ത്രിയുമായ ജി.സുധാകരനായിരുന്നു. കഴിഞ്ഞ വർഷവും സുധാകരനാണ്

Continue Reading
India
0 min read
7.8k

മുംബൈയില്‍ കനത്ത മഴ; ജനജീവിതം താറുമാറായി

ഓഗസ്റ്റ്‌ 19, 2025
0

മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം താറുമാറായി. നഗരത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. ഇന്ന് മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. നിലവില്‍ 155 വിമാന സര്‍വീസുകളാണ് വൈകിയിരിക്കുന്നത്. മുംബൈയിലേക്കുള്ള 102 വിമാനങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. നഗരസഭാ പരിധിയിലുള്ള അടിയന്തര സേവനങ്ങൾ ഒഴികേയുള്ള എല്ലാ സർക്കാർ,

Continue Reading
India
0 min read
8.1k

ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ പ്രഖ്യാപിച്ചു

ഓഗസ്റ്റ്‌ 19, 2025
0

ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി.

Continue Reading
രാജ്യദ്രോഹക്കുറ്റം: മാധ്യമ പ്രവർത്തകരായ കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനും നോട്ടിസയച്ച് പൊലീസ്
India
1 min read
9.8k

രാജ്യദ്രോഹക്കുറ്റം: മാധ്യമ പ്രവർത്തകരായ കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനും നോട്ടിസയച്ച് പൊലീസ്

ഓഗസ്റ്റ്‌ 19, 2025
0

മാധ്യമപ്രവർത്തകരായ കരൺഥാപ്പർ, സിദ്ധാർഥ് വരദരാജൻ, എന്നിവർക്കെതിരെ ഗുവാഹത്തി പൊലീസ് സമൻസ് അയച്ചു. രണ്ടുപേർക്കെതിരെയും അസം പൊലീസ് കേസെടുത്തിട്ടുണ്ട്. ഏത് കേസിലാണ് സമൻസ് അയച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവരോടും ഓഗസ്റ്റ് 22 ന് ഹാജരാകാൻ നിർദേശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്‌തു. നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ഇരുവരെയും ചോദ്യം ചെയ്യാനുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പൊലീസ് കേസിൻ്റെ കാര്യങ്ങൾ വിശദീകരിച്ചിട്ടില്ലെന്ന് പിടിഐ പറയുന്നു. ഓഗസ്‌റ്റ് 14 നാണ് വരദരാജന് നോട്ടിസ്

Continue Reading
ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ഉടൻ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
India
1 min read
8.6k

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ഉടൻ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

ഓഗസ്റ്റ്‌ 19, 2025
0

ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാർ ഇന്ത്യ സഖ്യം രൂപീകരിച്ചാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് 2 തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുൽ പറഞ്ഞു. തിങ്കളാഴ്‌ച ബിഹാറിലെ ഗയയിൽ ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ ഭീഷണി. ‘വോട്ട് മോഷണം’ പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് പാനൽ

Continue Reading
അമീബിക് മസ്‌തിഷ്‌ക ജ്വരം; അനയയുടെ രണ്ട് സഹോദരങ്ങളെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala
0 min read
8.4k

അമീബിക് മസ്‌തിഷ്‌ക ജ്വരം; അനയയുടെ രണ്ട് സഹോദരങ്ങളെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഓഗസ്റ്റ്‌ 19, 2025
0

അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരിയിലെ ഒൻപത് വയസ്സുകാരി അനയയുടെ രണ്ട് സഹോദരങ്ങളെയും വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരെ തുടർപരിശോധന നടത്തുന്നതിൻ്റെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിന് രണ്ടാഴ്‌ചമുൻപ് അനയക്കൊപ്പം വീടിനുസമീപത്തെ കുളത്തിൽ കുളിച്ച മറ്റു കുട്ടികളുടെ ആരോഗ്യാവസ്ഥയും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. തിങ്കളാഴ്ച അനയയുടെ ഇളയ സഹോദരനായ ഏഴുവയസ്സുകാരന് പനി മൂർച്ചിച്ചിരുന്നു. കുട്ടിയുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും വിദഗ്‌ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലിൽ നിന്നും സാമ്പിൾ ശേഖരിച്ച്

Continue Reading
ചാവശേരിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
Kerala
0 min read
7.8k

ചാവശേരിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ഓഗസ്റ്റ്‌ 19, 2025
0

ഇരിട്ടി ചാവശേരിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലാണ് ലോറികൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ലോറിയിൽ കോഴി കയറ്റി ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടിയിലേക്കു പോകുകയായിരുന്ന പാർസൽ ലോറിയുമാണ് കുട്ടിയിടിച്ചത്. ലോറിയിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ലോറി അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് കോഴികൾ മറ്റൊരു ലോറിയിലേക്ക്

Continue Reading
Kerala
1 min read
7.6k

‘മോളെ ഞങ്ങൾക്ക് വിട്ടുതരണം, പഠിപ്പിച്ച് വലുതാക്കണം’: കൊല്ലപ്പെട്ട ഷിബിലയുടെ മാതാപിതാക്കൾ

ഓഗസ്റ്റ്‌ 19, 2025
0

ഭർത്താവ് കുത്തിക്കൊന്ന ഷിബിലയുടെ മകളെ തങ്ങൾക്കു തന്നെ വിട്ടുതരണമെന്ന് ഷിബിലയുടെ മാതാപിതാക്കൾ. കോഴിക്കോട് ജില്ലാകോടതി പരിസരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പുതുപ്പാടി കക്കാട് നാക്കിലമ്പാട് ഷിബിലയെ മാർച്ച് 18-ന് രാത്രി 7 നാണ് വീട്ടിൽക്കയറി ഭർത്താവ് യാസിർ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ മാതാപിതാക്കളായ ഹസീന, അബ്‌ദുറഹ്‌മാൻ എന്നിവരെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്‌തു. ഇപ്പോൾ കുട്ടിയുള്ളത് ഷിബിലയുടെ മാതാപിതാക്കൾക്കൊപ്പമാണ്. ഷിബിലയുടെ കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി യാസിറിൻ്റെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. കുട്ടിയെ തിങ്കളാഴ്ച‌ കോടതിയിൽ

Continue Reading
യാത്രത്തിരക്ക് കുറയ്ക്കാൻ കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക തീവണ്ടികൾ
Kerala
1 min read
8.0k

യാത്രത്തിരക്ക് കുറയ്ക്കാൻ കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക തീവണ്ടികൾ

ഓഗസ്റ്റ്‌ 19, 2025
0

വേളാങ്കണ്ണി വാർഷിക പെരുന്നാളിനോടനുബന്ധിച്ച് യാത്രത്തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 എന്നീ തീയതികളിൽ എറണാകുളം ജങ്ഷനിൽ നിന്ന് രാത്രി 11.50-ന് പുറപ്പെടുന്ന തീവണ്ടി (06061) പിറ്റേന്ന് ഉച്ചയ്ക്ക് 3.15-ന് വേളാങ്കണ്ണിയിലെത്തും. ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 എന്നീ തീയതികളിൽ വേളാങ്കണ്ണിയിൽ നിന്ന് വൈകീട്ട് 6.40-ന് പുറപ്പെടുന്ന തീവണ്ടി (06062) പിറ്റേന്നു രാവിലെ 11.55-ന്

Continue Reading
ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സമിതി ഇന്ന് കണ്ണൂരിലെത്തും
Kerala
0 min read
10.0k

ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സമിതി ഇന്ന് കണ്ണൂരിലെത്തും

ഓഗസ്റ്റ്‌ 19, 2025
0

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സമിതി ഇന്ന് കണ്ണൂരിലെത്തും. 2 ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കും. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ജസ്റ്റീസ് സി.എൻ. രാമചന്ദൻ എന്നിവരടങ്ങുന്നതാണ് സമിതി. മുഖ്യമന്ത്രിയാണ് ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയത്. സംഭവത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിരുന്നു.

Continue Reading