വേളാങ്കണ്ണി വാർഷിക പെരുന്നാളിനോടനുബന്ധിച്ച് യാത്രത്തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 എന്നീ തീയതികളിൽ എറണാകുളം ജങ്ഷനിൽ നിന്ന് രാത്രി 11.50-ന് പുറപ്പെടുന്ന തീവണ്ടി (06061) പിറ്റേന്ന് ഉച്ചയ്ക്ക് 3.15-ന് വേളാങ്കണ്ണിയിലെത്തും.
ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 എന്നീ തീയതികളിൽ വേളാങ്കണ്ണിയിൽ നിന്ന് വൈകീട്ട് 6.40-ന് പുറപ്പെടുന്ന തീവണ്ടി (06062) പിറ്റേന്നു രാവിലെ 11.55-ന് എറണാകുളം ജങ്ഷനിലെത്തും. ഒരു സെക്കൻഡ് എസി കോച്ച്, 8 സ്ലീപ്പർ കോച്ചുകൾ, 3 എസി ത്രി ടിയർ കോച്ചുകൾ, ഒരു ജനറൽ കോച്ച് എന്നിവ ചെങ്കോട്ട വഴിയുള്ള വണ്ടിയിൽ ഉണ്ടാകും.