യുവഡോക്‌ടറെ പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
വിവാഹവാഗ്‌ദാനം നൽകി യുവഡോക്‌ടറെ പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യൻ ജോസഫിൻ്റെ നിർദേശം. വേടൻ സമർപ്പിച്ച ജാമ്യഹർജിയിൽ ബുധനാഴ്‌ചയും വാദംതുടരും. ഇന്ന് നടന്ന വാദത്തിൽ പരാതിക്കാരി വേടനെതിരേ ഗുരുതരമായ ആരോപണങ്ങൾ ആവർത്തിച്ചു. ജാമ്യഹർജിയിൽ വാദം നീണ്ട ഘട്ടത്തിലാണ് ഹർജിയിൽ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശം നൽകിയത്.
അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ എത്തിയ 16കാരിക്ക് പീഡനം; ഡോക്ടർ അറസ്റ്റിൽ
16കാരിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. തലശ്ശേരി റോഡിലുള്ള ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവണിനെ (25) ആണ് പൊലീസ് അറസ്റ്റുചെയ്തത്. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയ്‌ക്കൊപ്പം കഴിഞ്ഞമാസം ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രതി ലൈംഗികമായി തന്നെ പീഡിപ്പിച്ചെതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ഇന്നലെയായിരുന്നു ഇതു സംബന്ധിച്ച വിവരങ്ങൾ പെൺകുട്ടി പൊലീസിന് കൈമാറിയത്.
ശബരിമലയില്‍ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി
ശബരിമലയില്‍ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. ചിങ്ങമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ സോപാനത്തിന് സമീപം ചെരിപ്പിട്ട് പൊലീസുകാരന്‍ എത്തിയിരുന്നു.മഴ പെയ്തുകിടന്നതിനാല്‍ ചെരിപ്പുമായി ഓടി സന്നിധാനത്തേക്ക് കയറുകയായിരുന്നെന്നും, ചെരിപ്പ് അഴിച്ചുമാറ്റാന്‍ മറന്നുപോയെന്നുമാണ് പൊലീസുകാരൻ്റെ വിശദീകരണം. അയ്യപ്പഭക്തരില്‍ ഒരാള്‍ മൊബൈല്‍ഫോണില്‍ ചിത്രം എടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. തിരുവനന്തപുരം എസ്എപി ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷിനെയാണ് ക്യാപിലേക്ക് തിരിച്ചയച്ചത്. ശനിയാഴ്ച രാത്രി 8.45-നാണ് സംഭവം. അറിയാതെ പറ്റിയതാണെങ്കിലും പൊലീസ് ഈ
കാർ കയറിയിറങ്ങി വനിതാ എസ്‌ഐക്ക് ദാരുണാന്ത്യം
ബുള്ളറ്റ് വെട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കാർ കയറിയിറങ്ങി വനിതാ എസ്‌ഐക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലാണ് സംഭവം. കാൻപൂർ സ്വദേശിയും കാവിനഗർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുമായ റിച്ച സച്ചൻ (25) ആണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. പെട്രോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ബുളറ്റിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകേ ചാടിയാണ് അപകടമുണ്ടായത്. നായയെ ഇടിക്കാതിരിക്കാൻ ബുള്ളറ്റ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ എസ്ഐയുടെ
എസ്.കെ.കെ.എസ് കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹ വിവാഹവും സെപ്‌തംബർ 21ന്
സുവർണ്ണ കർണ്ണാടക കേരള സമാജം കൊത്തന്നൂർ സോണിൻ്റെ ഓണാഘോഷം – ”ജോസ് ആലുക്കാസ് – വർണ്ണങ്ങൾ 2025″ സെപ്‌തംബർ 21ന് കൊത്തന്നൂരിലെ സാം പാലസിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾക്കായി സമൂഹ വിവാഹം, വിദ്യാർത്ഥികൾക്കുള്ള പഠനസഹായം, എന്നീ കർമ്മപദ്ധതികളും സംഘടിപ്പിക്കും. അത്തപ്പൂക്കളം, തിരുവാതിര, ഓണസദ്യ, ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം, രാജേഷ് ചേർത്തല നയിക്കുന്ന ഫ്യൂഷൻ മെഗാ ഷോ എന്നിവയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്
തീവ്രന്യൂനമർദ്ദം; കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത
സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഏഷ്യാകപ്പ് ടൂർണമെൻ്റിനുള്ള 15-അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഏഷ്യാകപ്പ് ടൂർണമെൻ്റിനുള്ള 15-അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് നായകൻ. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ഉപനായകനായി ടീമിലുണ്ട്. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു ബാറ്റർമാർ. ഹാർദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷർ പട്ടേൽ എന്നിവരാണ് ഓൾറൗണ്ടർമാർ. സഞ്ജുവിന് പുറമേ ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി
സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്; വനം വകുപ്പ് ബിജെപി നേതാക്കളുടെ മൊഴിയെടുക്കും
സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസില്‍ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് വനംവകുപ്പ്. വിഷയത്തില്‍ ഉടന്‍ നോട്ടിസ് അയക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവും ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഹാഷിമിന്‍റെ പരാതിയിലാണ് നടപടി. സുരേഷ് ഗോപി പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണമെന്നും പരാതിയില്‍ പറയുന്നു. പുലിപ്പല്ല് വന്യജീവി ചട്ടപ്രകാരം സൂക്ഷിക്കാന്‍ പാടില്ലെന്നിരിക്കെ എങ്ങനെ ഉപയോഗിച്ചു എന്നും ചോദ്യമുയരുന്നു. നേരത്തെ പരാതിക്കാരനില്‍ നിന്നും വനം വകുപ്പ്
‘അധ്യാപകർക്ക് ഒരു ദിവസം ശരാശരി രണ്ടുമണിക്കൂറിൽ കൂടുതൽ ജോലിയില്ല’; ഹയർസെക്കൻഡറിയിലെ വിവാദ ഉത്തരവ് സർക്കാർ തിരുത്തി
അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പ്രതിഷേധം വ്യാപകമായതോടെ ഹയർസെക്കൻഡറിയിലെ വിവാദ ഉത്തരവ് സർക്കാർ തിരുത്തി. ഒരു ദിവസം ശരാശരി രണ്ടുമണിക്കൂറിൽ കൂടുതൽ അധ്യാപകർക്ക് ജോലിയില്ലെന്നും ഒരു മുഴുവൻ സമയ ക്ലാർക്കിനുള്ള ജോലികളില്ലാത്തതിനാൽ, അതുകൂടി ചെയ്യാനാണ് ചെയ്യാനാണ് പ്രിൻസിപ്പലിന് ആഴ്ചയിൽ 8 പിരീഡായി അധ്യാപനം കുറച്ചിട്ടുള്ളതെന്നുമായിരുന്നു കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലെ വിവാദപരാമർശം. ക്ലാർക്ക്, ലൈബ്രേറിയൻ, മുഴുവൻ സമയ അനധ്യാപകതസ്തിക എന്നീ തസ്തികകൾ എറണാകുളം വളയൻചിറങ്ങര ഹയർസെക്കൻഡറി സ്കൂളിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജർ സമർപ്പിച്ച ഹർജി
ഓഗസ്റ്റ് 26 മുതൽ ഓണക്കിറ്റ് വിതരണം ചെയ്തുതുടങ്ങും: മന്ത്രി ജി ആർ അനിൽ
കേരളത്തിൽ ഓഗസ്റ്റ് 26 മുതൽ ഓണക്കിറ്റ് വിതരണം ചെയ്തുതുടങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ബി.പി.എൽ- എ.പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കും.