സുവർണ്ണ കർണ്ണാടക കേരള സമാജം കൊത്തന്നൂർ സോണിൻ്റെ ഓണാഘോഷം – ”ജോസ് ആലുക്കാസ് – വർണ്ണങ്ങൾ 2025″ സെപ്‌തംബർ 21ന് കൊത്തന്നൂരിലെ സാം പാലസിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾക്കായി സമൂഹ വിവാഹം, വിദ്യാർത്ഥികൾക്കുള്ള പഠനസഹായം, എന്നീ കർമ്മപദ്ധതികളും സംഘടിപ്പിക്കും.

അത്തപ്പൂക്കളം, തിരുവാതിര, ഓണസദ്യ, ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം, രാജേഷ് ചേർത്തല നയിക്കുന്ന ഫ്യൂഷൻ മെഗാ ഷോ എന്നിവയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 97408 22558, 9986895580, 97405 88992 9880766756.

Related Posts