കൃഷ്ണകൃപാസാഗരം അധ്യാത്മിക പഠന കൂട്ടായ്മയുടെ നാരായണീയം ക്ലാസ്സുകളുടെ ആദ്യ ബാച്ച് പൂര്‍ത്തിയായതുമായി ബന്ധപ്പെട്ടു ബാംഗ്ലൂര്‍ ഷെട്ടിഹള്ളിയിലെ കൃഷ്ണകൃപയില്‍ വച്ച് നടത്തപ്പെട്ട സത്സംഗം പരിപാടിയില്‍ സംഗീതാധ്യാപകന് വിജയകുമാറിന്റെ നേതൃത്വത്തില്‍ ഹരിചന്ദനം ഭജന്‍സ് കീര്‍ത്തനങ്ങള്‍ ആലപിച്ചു.
രാവിലെ 9.30 നു പ്രശസ്ഥ എഴുത്തുകാരി കെ. കവിത ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങില്‍ സര്‍വ്വശ്രീ വിജയ കുമാര്‍, വാഗദീശ്വരി, വി.കെ വിജയന്, ഉണ്ണികൃഷ്ണന്, സബിതരാജന്, സി. ജി ഹരികുമാര്‍, ശ്രുതിശ്രീകാന്ത്, തന്മയിമാളവിക, ഓമനവിജയന്, സൌമ്യരാജന്, അനിതപ്രേംകുമാര്, മിഥുൻ സുരേഷ്, പ്രേംകുമാർ തുടങ്ങിയവര്‍ കീര്‍ത്തന ആലാപനം നടത്തി.
അക്ഷയ് (വയലിന്), സന്തോഷ് (തബല) എന്നിവരും പങ്കെടുത്തു. 150 ഓളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഹരിചന്ദനം ഭജൻസിൻ്റെ കീർത്തനങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിച്ചു.