മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ഇൻ്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. അഞ്ച് ദിവസത്തെക്കാണ് ഇൻ്റർനെറ്റ്, ഡാറ്റ സേവന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉഖ്രുൽ ജില്ലയിലാണ് വിലക്ക് ബാധിക്കുക. ക്രമസമാധാന നില അസ്ഥിരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയത്.

സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യങ്ങൾ ദുരുപയോ​ഗിക്കുന്നത് തടയാനാണ് സർക്കാർ ശ്രമം. പൊതുജനങ്ങളുടെ വികാരം ഉണർത്തുന്ന ചിത്രങ്ങൾ, വീഡിയോ സന്ദേശങ്ങൾ, പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് കണക്കിലെടുത്താണ് സ‍ർക്കാ‍ർ ഇൻ്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചത്.

Related Posts