ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽചെയ്തു. മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ ജിതേന്ദ്ര സിംഗ്, ആസാം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് എന്നിവർക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം നിയമനടപടി ഫയൽചെയ്തത്.
തനിക്കെതിരെ കോൺഗ്രസ് നേതാക്കൾ ദുരുദേശ്യപരവും അപകീർത്തികരവും തെറ്റായതുമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ഗോഹട്ടിയിൽ നടന്ന പത്രസമ്മേളനത്തിൽ ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.