വിവാഹവാഗ്‌ദാനം നൽകി യുവഡോക്‌ടറെ പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യൻ ജോസഫിൻ്റെ നിർദേശം. വേടൻ സമർപ്പിച്ച ജാമ്യഹർജിയിൽ ബുധനാഴ്‌ചയും വാദംതുടരും. ഇന്ന് നടന്ന വാദത്തിൽ പരാതിക്കാരി വേടനെതിരേ ഗുരുതരമായ ആരോപണങ്ങൾ ആവർത്തിച്ചു. ജാമ്യഹർജിയിൽ വാദം നീണ്ട ഘട്ടത്തിലാണ് ഹർജിയിൽ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശം നൽകിയത്.

Related Posts