സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​യും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ടു​മാ​യ അ​ല​ന്‍ മാ​ത്യു​വി​നെ​തി​രെ​യാ​ണ് പ​രാ​തി. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യുവതിയുടെ ആ​രോ​പ​ണം. പ​രാ​തി ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ അ​ല​ന്‍ മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കി​യെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​രിയെ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച നി​ല​വി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. സം​ഭ​വ​ത്തി​ൽ അ​ല​ന്‍ മാ​ത്യു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related Posts