പാർലമെൻറിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയനോട്ടീസ് കൊണ്ടുവരും
India
0 min read
7.9k

പാർലമെൻറിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയനോട്ടീസ് കൊണ്ടുവരും

ഓഗസ്റ്റ്‌ 20, 2025
0

ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും വോട്ടുചോരിയിലും പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. എസ് ഐ ആറില്‍ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയനോട്ടീസ് കൊണ്ടുവരും. അതേസമയം വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ലോക്‌സഭയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഒരു മാസത്തിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്ന നിയമ ഭേദഗതിയാണ് കൊണ്ടുവരിക. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ബില്‍ ബാധകമാകും.

Continue Reading
വോട്ടർപട്ടിക ശുദ്ധീകരണം; വില്ലേജ് ഓഫിസർമാരുടെ യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala
1 min read
8.3k

വോട്ടർപട്ടിക ശുദ്ധീകരണം; വില്ലേജ് ഓഫിസർമാരുടെ യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

ഓഗസ്റ്റ്‌ 20, 2025
0

ബി.എൽ.ഒമാരെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ വില്ലേജ് ഓഫിസർമാരുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല ഭരണകുടങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ വർഷാവസാനത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ്’ക മ്മീഷൻ തീവ്രപരിശോധന പ്രഖ്യാപിച്ചിരിക്കെയാണ് നടപടി. വോട്ടർപട്ടിക ഉൾപ്പെട്ട വിഷയങ്ങളിൽ സമീപകാലത്ത് ഉയർന്നുവന്ന പരാതികളെ ത്തുടർന്നാണ് നടപടി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ ചുമതലയുള്ള ഡെപ്യൂട്ടി കലക്ട‌ർമാരുടെ നേത്യത്വത്തിലാണ് അവരുടെ കീഴിൽ വിഭജിക്കപ്പെട്ട മണ്ഡലങ്ങളിലെ വില്ലേജ് ഓഫിസർമാരെ വിളിച്ചുകുട്ടേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർപട്ടികയിലെ

Continue Reading
പലിശക്കാരുടെ ഭീഷണി: ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും
Kerala
0 min read
9.3k

പലിശക്കാരുടെ ഭീഷണി: ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും

ഓഗസ്റ്റ്‌ 20, 2025
0

എറണാകുളം പറവൂരില്‍ പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മ ആശ ബെന്നിയുടെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടുവള്ളി സ്വദേശിയായ ആശ പുഴയില്‍ ചാടി ജീവനൊടുക്കിയത് നിരന്തര ഭീഷണിയില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ട് നല്‍കും. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കും. പലിശക്കാര്‍ മൂന്ന് തവണ ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ കുടുംബം പറഞ്ഞു. പണമിടപാട് സംബന്ധിച്ച വിവരം

Continue Reading
കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കമാകും
Sports
1 min read
9.4k

കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കമാകും

ഓഗസ്റ്റ്‌ 20, 2025
0

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിന് നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ തുടക്കമാകും. ഉച്ചയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് റണ്ണറപ്പുകളായ കാലിക്കറ്റ്‌ ഗ്ലോബ്സ്റ്റാർസിനെ നേരിടും. ഫൈനലുൾപ്പെടെ 33 മത്സരങ്ങളാകും ഉണ്ടാവുക. സെപ്റ്റംബർ ഏഴിനാണ് ഫൈനൽ. എല്ലാ ദിവസവും ആദ്യ മത്സരം ഉച്ചയ്ക്ക് 2.30-നും രണ്ടാമത്തെ മത്സരം വൈകീട്ട് 6.45-നുമാണ്. ഏരീസ് കൊല്ലം സെയിലേഴ്‌സ്, ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ളൂ ടൈഗേഴ്‌സ്, കാലിക്കറ്റ്

Continue Reading
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണം: പ്രധാനമന്ത്രി
India
1 min read
9.5k

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണം: പ്രധാനമന്ത്രി

ഓഗസ്റ്റ്‌ 20, 2025
0

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തി പ്രശ്‌നത്തിന് ന്യായവും നീതിയുക്തവും പരസ്പരം സ്വീകാര്യവുമായ പരിഹാരം കാണാനുളള പ്രതിബദ്ധത ഇന്ത്യന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച വൈകുന്നേരം തന്നെ സന്ദര്‍ശിച്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയോടാണ് നരേന്ദ്ര മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ടിയാന്‍ജിനില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയിലേക്ക് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ ക്ഷണവും സന്ദേശവും വാങ് യി പ്രധാനമന്ത്രിക്ക് കൈമാറി. കസാനില്‍

Continue Reading
ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്‌പീക്കർ പദവി ഒഴിയില്ല
Kerala
0 min read
7.5k

ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്‌പീക്കർ പദവി ഒഴിയില്ല

ഓഗസ്റ്റ്‌ 20, 2025
0

പത്തനംതിട്ട സിപിഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്‌പീക്കർ പദവി ഒഴിയില്ല. പാർട്ടിക്ക് ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഡപ്യൂട്ടി സ്‌പീക്കർക്ക് രാഷ്ട്രീയമാകാം. രാഷ്ട്രീയ ചർച്ച നിയമസഭയിൽ പോലും തുടങ്ങിവയ്ക്കുന്നത് ഡപ്യൂട്ടി സ്പീക്കറാണെന്നും സിപിഐ നേതാക്കൾ പറഞ്ഞു. ഡപ്യൂട്ടി സ്‌പീക്കർ ആയിരുന്നപ്പോഴും പാർട്ടിയുടെ ദേശീയ കൗൺസിലിലും സംസ്ഥാന കൗൺസിലിലും ചിറ്റയം ഗോപകുമാർ അംഗമായിരുന്നു. അദ്ദേഹം പരസ്യമായി പാർട്ടി പരിപാടികളിലും

Continue Reading
വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Sports
0 min read
8.8k

വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓഗസ്റ്റ്‌ 20, 2025
0

വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ആണ് ലോകകപ്പ്. ഹർമൻപ്രീത് കൗർ ആണ് ടീമിനെ നയിക്കുക. സ്‌മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. യാസ്തിക ഭാട്ടിക, റിച്ച ഘോഷ് എന്നിവർ ആണ് വിക്കറ്റ് കീപ്പർമാർ. ഓപ്പണർ ഷഫാലി വർമയെ ടീമിലേക്ക് പരിഗണിച്ചില്ല. ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്ന മലയാളി താരം മിന്നുമണിക്കും ലോകകപ്പ് ടീമിൽ ഇടം നേടാനായില്ല. പ്രതീക റാവൽ സ്മൃതി മന്ദാനക്കൊപ്പം

Continue Reading
ഭക്ഷ്യസുരക്ഷാപരിശോധന ശക്തമാക്കാൻ വീണാജോർജ് നിർദേശം നൽകി
Kerala
1 min read
8.9k

ഭക്ഷ്യസുരക്ഷാപരിശോധന ശക്തമാക്കാൻ വീണാജോർജ് നിർദേശം നൽകി

ഓഗസ്റ്റ്‌ 20, 2025
0

ഓണത്തിന് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകൾ ശക്തമാക്കും. എല്ലാ ജില്ലകളിലും അടുത്ത ആഴ്‌ചമുതൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാകും പരിശോധനകൾ നടക്കുക. പരിശോധന രാത്രികാലവുമുണ്ടാകും. കർശനപരിശോധന തട്ടുകടകൾ കേന്ദ്രീകരിച്ചും നടത്താൻ മന്ത്രി വീണാജോർജ് നിർദേശം നൽകി. പാൽ, പാലുത്പന്നങ്ങൾ, പായസമിശ്രിതം, ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, നെയ്, ശർക്കര, പഴവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, വിവിധതരം ചിപ്‌സ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷണർമാരുടെ നേതൃത്വത്തിലായിരിക്കും ജില്ല

Continue Reading
എസ്.കെ.കെ.എസ് ‘സുവർണ്ണധ്വനി 2026’, ജനുവരി 11ന്
Association News
1 min read
9.6k

എസ്.കെ.കെ.എസ് ‘സുവർണ്ണധ്വനി 2026’, ജനുവരി 11ന്

ഓഗസ്റ്റ്‌ 20, 2025
0

സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ പുതുവത്സരാഘോഷം ‘സുവർണ്ണധ്വനി 2026’, ജനുവരി 11ന് തീയതി ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള അക്ഷര ബാങ്ക്വറ്റ് & ലോൺസിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഈ പ്രോഗ്രാമിൻ്റെ ഭാഗമായി “അശരണർക്ക് ആശ്രയം” എന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. വികലാംഗർ / വിധവകൾ / സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരെ കണ്ടെത്തി ജോലി ചെയ്ത് വരുമാനം കണ്ടത്താനുള്ള മാർഗം സംഘടന വഴി ഉണ്ടാകുക എന്നതാണ്

Continue Reading
പാലക്കാട് ജില്ലയിൽ യുവാവിനെ വീട്ടിൽ കയറി തല്ലികൊന്നു
Kerala
0 min read
8.6k

പാലക്കാട് ജില്ലയിൽ യുവാവിനെ വീട്ടിൽ കയറി തല്ലികൊന്നു

ഓഗസ്റ്റ്‌ 20, 2025
0

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി തല്ലികൊന്നു. കരംപൊറ്റ സ്വദേശിയായ സന്തോഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു കൊലപാതകം. പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ആക്രമി കടന്നുകളഞ്ഞതായാണ് വിവരം.

Continue Reading