ബി.എൽ.ഒമാരെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ വില്ലേജ് ഓഫിസർമാരുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല ഭരണകുടങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ വർഷാവസാനത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ്’ക മ്മീഷൻ തീവ്രപരിശോധന പ്രഖ്യാപിച്ചിരിക്കെയാണ് നടപടി.

വോട്ടർപട്ടിക ഉൾപ്പെട്ട വിഷയങ്ങളിൽ സമീപകാലത്ത് ഉയർന്നുവന്ന പരാതികളെ ത്തുടർന്നാണ് നടപടി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ ചുമതലയുള്ള ഡെപ്യൂട്ടി കലക്ട‌ർമാരുടെ നേത്യത്വത്തിലാണ് അവരുടെ കീഴിൽ വിഭജിക്കപ്പെട്ട മണ്ഡലങ്ങളിലെ വില്ലേജ് ഓഫിസർമാരെ വിളിച്ചുകുട്ടേണ്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർപട്ടികയിലെ തീവ്ര പരിശോധനയല്ല വിഷയമെന്നും പരാതികൾ ഒഴിവാക്കി വോട്ടർപട്ടിക കുറ്റമറ്റതാക്കുക എന്നതാണ് ഇത്തരം കൂടിച്ചേരലുകളുടെ മുഖ്യ അജണ്ടയെന്നും തെരഞ്ഞെടുപ്പ് വിഭാഗം അധികൃതർ അറിയിച്ചു.

ബി.എൽ.ഒമാരായി (ബൂത്ത് ലെവൽ ഓഫിസർ) അംഗൻവാടി ജീവനക്കാരെയും മറ്റും ഒഴിവാക്കി ക്ലർക്കുമാർ തുടങ്ങി മേൽ തസ്‌തികകളിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചത് വോട്ടർപട്ടിക കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

Related Posts