രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ സാധ്യത. രഞ്ജിത്തിന് അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുവരുടേയും സഹായം ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ രണ്ടുപേരെയും പ്രതി ചേര്‍ക്കും. ലൈംഗിക അതിക്രമ വിവരം ഷൂട്ടിംഗ് ലൊക്കേഷനില്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടത്തും.

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിൻ്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.

Related Posts