കേരളത്തിലെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്യുന്നതിനായി സർക്കാർ തുക അനുവദിച്ചു. ക്ഷേമനിധി ബോർഡിൻ്റെ ഈ മാസത്തെ പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. ഇതിലൂടെ 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കും. പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും.
അതേസമയം, ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 51.59 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. ഓഗസ്റ്റ് 31 വരെ പെൻഷൻ വിതരണം തുടരും.
മുൻ മാസങ്ങളിലേതുപോലെ ഇത്തവണയും സഹകരണ സംഘങ്ങൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിൽ പെൻഷൻ എത്തിക്കുന്ന സംവിധാനവും തുടരും.