പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പെട്രോൾ, ഡീസൽ വില കൂട്ടി സ്വകാര്യ എണ്ണ കമ്പനികൾ. നയാരക്ക് പിന്നാലെ ഷെൽ ഇന്ത്യയും വില വർധിപ്പിച്ചു. ബംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. പെട്രോൾ സ്റ്റാൻഡേർഡ് വേരിയൻ്റ് ലിറ്ററിന് 11.85 രൂപ വർധിച്ചു. പവർ വേരിയന്റ്റിന് ലിറ്ററിന് 129.85 രൂപ നൽകണം. ഡീസൽ ലിറ്ററിന് 25.01 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സാധാരണ വേരിയൻ്റിന് 123.52 രൂപയും പ്രീമിയം വേരിയൻ്റിന് 133.52 രൂപയും നൽകണം.

ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന് സൂചന. ലിറ്ററിന് 148 മുതൽ 165 രൂപ വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

Related Posts