എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങിലാണ് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കുക. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരൻ്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക.

എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിക്കുക.

എൽഡിഎഫിൻ്റെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 മണിക്ക് കോഴിക്കോട് പുറത്തിറക്കും. കോഴിക്കോട് സി‌ പി‌ ഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ആണ് പ്രകാശനം നടത്തുക.

എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ലൈഫ് മിഷൻ, ക്ഷേമപെൻഷനുകൾ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങൾ പത്രികയിൽ ഉണ്ടായേക്കും.

Related Posts