ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ വേണമെന്ന യുക്രെയ്നിൻ്റെ നിർദേശം റഷ്യ തള്ളി. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്‌കിയുടെ വെറുമൊരു പിആർ സ്റ്റണ്ട് മാത്രമാണ് ഈ ആവശ്യമെന്ന് റഷ്യ ആരോപിച്ചു.
യുദ്ധം തുടരാൻ യുക്രെയ്ൻ സായുധ സേനയെ സജ്ജമാക്കാനും, സൈന്യത്തെ പുനഃസംഘടിപ്പിക്കാനും, തകർച്ചകൾ നികത്താനുമാണ് സെലൻസ്‌കി വെടിനിർത്തലിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.
ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുക്രെയ്ൻ്റെ നിർദേശം റഷ്യയെ അറിയിക്കാൻ അമേരിക്കൻ മധ്യസ്ഥരോട് ആവശ്യപ്പെടുമെന്ന് സെലൻസ്‌കി പറഞ്ഞതിനു പിന്നാലെയായിരുന്നു റഷ്യയുടെ പ്രതികരണം.