ചിങ്ങവനം- കോട്ടയം ഭാഗത്തുള്ള പാലത്തിൻ്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 20ന് കോട്ടയം വഴി ഓടുന്ന ആറ് എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടാന്‍ തീരുമാനം. തിരുവനന്തപുരം നോര്‍ത്ത് – ബെംഗളൂരു ഹംസഫര്‍, തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു, തിരുവനന്തപുരം നോര്‍ത്ത്- ശ്രീ ഗംഗാനഗര്‍, തിരുവനന്തപുരം – എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, കന്യാകുമാരി ഡിബ്രുഗഡ്, തിരുവനന്തപുരം സെന്‍ട്രല്‍ – മധുരൈ അമൃത ട്രെയിനുകൾ ആലപ്പുഴ വഴിയാകും കടന്നു പോകുക.

20ന് ഓടുന്ന മധുരൈ ഗുരുവായൂര്‍ ട്രെയിൻ കൊല്ലത്ത് അവസാനിപ്പിക്കും. പിന്നീട് 21ന് യാത്ര തുടരും. 20നുള്ള നാഗര്‍കോവില്‍ – കോട്ടയം ചങ്ങനാശ്ശേരിയില്‍ യാത്ര അവസാനിപ്പിക്കും.

Related Posts