ബാംഗ്ലൂർ കേരളം സമാജം മാഗഡി റോഡ് സോണിൻ്റെ കുടുംബസംഗമം നാളെ മാഗഡി റോഡിലെ സിൻഡിക്കേറ്റ് ലേഔട്ട് ഗ്രൗണ്ട് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30 മുതൽ നടക്കും. കഴിഞ്ഞ വർഷത്തെ SSLC, PUC (STATE, CBSE) പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം കുടുംബസംഗമത്തോടനുബന്ധിച്ചു നടക്കും.
നവംബറിൽ നടക്കുന്ന ഓണാഘോഷം ‘ഓണോത്സവ് 2025’ ൻ്റെ നടത്തിപ്പിനെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ, ഓണാഘോഷ സബ് കമ്മറ്റികളുടെ രൂപീകരണം, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8904334810, 9916989911, 9449799575, 9845349799 ബന്ധപ്പെടുക.
