രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും. നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണ കവചമൊരുക്കും എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അറിയിച്ചത്. കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.വി സതീഷ്, ട്രഷറർ ഹരിദാസ് മച്ചിങ്ങൽ മണ്ഡലം പ്രസിഡണ്ടുമാർ ഉൾപ്പെടെ 6 പേർ രാഹുലിനെ കണ്ടിരുന്നു.

രണ്ടു ദിവസം മണ്ഡലത്തിൽ തങ്ങുമെന്നാണ് വിവരമുണ്ട്. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കും. KPCC അറിയിച്ചാലെ രാഹുലിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് DCC നേതൃത്വം അറിയിച്ചത്. ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നുണ്ട്.

Related Posts