പെരുമ്പാവൂർ സ്റ്റേഷനിൽ രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയ വനിതാ പോലീസ് ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിപിഒമാരായ ഷെഫീക്ക്, ഷഹന, എസ്‌സിപിഒ ബേസിൽ, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌. ആരോപണത്തിനിടയാക്കിയ സംഭവം കഴിഞ്ഞ മേയ് 29നാണ്.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മേയ് 29 ന് പരിശോധനയ്ക്ക് സ്റ്റേഷനിലെത്തി യപ്പോൾ ചുമതലയുള്ള 3 ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. ഈ സമയം കഞ്ചാവ് കേസിൽ പ്രതിയായ വനിതയുൾപ്പെടെ രണ്ടു പേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു.

സ്റ്റേഷനിൽ നിന്ന് രണ്ടാഴ്ച‌ മുൻപ് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി. പിന്നീട് ഇയാളെ പിടികൂടിയെങ്കിലും സംഭവത്തിൽ ചുമതലയിലുണ്ടായിരുന്നവർ ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.പെരുമ്പാവൂർ എഎസ്‌പിയുടെ രണ്ടുമാസങ്ങൾക്കു മുൻപ് പേരിൽ വ്യാജ ഇ-മെയിൽ അയച്ച സംഭവത്തിൽ എഎസ്‌പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.

Related Posts