രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസ്‌ യുവനിരക്ക് തിരിച്ചടിയല്ലെന്നു ഷാഫി പറമ്പിൽ എംപി. വിഡി സതീശനുമായ ബന്ധത്തിൽ ഉലച്ചിലുണ്ടായോ എന്ന ചോദ്യത്തിന് അകൽച്ച ഉണ്ടായി എന്നത് വാർത്ത മാത്രമാണെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. കോൺഗ്രസ്‌ കൃത്യമായ നിലപാട് രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ സ്വീകരിച്ചുവെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തിയാണ്. വലിയ ജനാധിപത്യ പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാഹുലും പാർട്ടിയും ഒരുമിച്ച് എടുത്ത തീരുമാനമാണ് ആരോപണം വന്നതോടെ മാറി നിൽക്കുക എന്നത്. പിന്നീട് കോൺഗ്രസ് പാർട്ടി രാഹുലിനെ സസ്പെൻഡ് ചെയ്തു. അത് കേസ് വരുന്നതിന് മുൻപ് തന്നെ ചെയ്തു. ഏത് പാർട്ടിയേക്കാളും നല്ല രീതിയില് ആണ് കോൺഗ്രസ് അത് കൈകാര്യം ചെയ്തത്.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അതൊരു കേസ് ആണ്. നിയമപരമായി മുന്നോട്ട് പോകട്ടെ. രാഹുലിനെതിരെയുള്ള നിലപാടിൽ നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസമില്ല. ഒരുത്തരുടെയും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. രാഹുൽ പാർട്ടി വേദികളിൽ എത്തിയത് പ്രാദേശികമായി പ്രവർത്തകർ വിളിച്ചത് കൊണ്ട്. രാഹുൽ വിഷയം കോൺഗ്രസ്‌ യുവനിരക്ക് തിരിച്ചടിയല്ല – ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Related Posts