സ്വ​ർ​ണ​ക്കൊ​ള്ള​യെ ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ ഇ​ന്നും ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോര്. നി​യ​മ​സ​ഭ​യി​ല്‍ നിന്ന് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി. ഇ​ന്ന​ല​ത്തെ പ്ര​തി​ഷേ​ധ​ത്തെ​ച്ചൊ​ല്ലി​യാ​ണ് സ​ഭ​യി​ല്‍ വാ​ക്പോ​ര് തു​ട​ങ്ങി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷും, പി. ​രാ​ജീ​വും ത​മ്മി​ൽ വാ​ക്പോ​രു​ണ്ടാ​യി. സോ​ണി​യ ഗാ​ന്ധി​യേ​യും പ്രി​യ​ങ്ക ഗാ​ന്ധി​യേ​യും മ​ന്ത്രി​മാ​ര്‍ ആ​ക്ഷേ​പി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.

ബി​ജെ​പി​യെ പ്രീ​ണി​പ്പി​ക്കാ​നാ​ണ് ഭ​ര​ണ​പ​ക്ഷം സോ​ണി​യ ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആരോപിച്ചു. തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷം ഇ​ന്നും ന​ടു​ത്ത​ള​ത്തി​ല്‍ ഇ​റ​ങ്ങി. പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് ബാ​ന​ര്‍ ഉ​യ​ര്‍​ത്തി. ബാ​ന​ര്‍ കെ​ട്ടി​യ ക​മ്പ് കൊ​ണ്ട് അ​ടി​ച്ചെ​ന്നും അ​ടി​ച്ച​ത് ആ​രെ​ന്ന് ആ​വ​ശ്യ​മെ​ങ്കി​ല്‍ ​പ​റ​യാ​മെ​ന്നും സ്മീ​ക്ക​ര്‍ മ​റു​പ​ടി ന​ല്‍​കി.

Related Posts