കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ബാംഗ്ലൂർ നഗരത്തിലെ പ്രമുഖ ഗായകരെ അണിനിരത്തിക്കൊണ്ടു ‘ഗാനതരംഗിണി’ സംഘടിപ്പിക്കുന്നു. ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള സമാജം ഓഫീസിലെ എം എ കരിം ഹാളിൽ ഫെബ്രുവരി 22നാണ് ‘ഗാനതരംഗിണി’ അരങ്ങേറുക. വൈകുന്നേരം 4 മണിക്ക് സംഗീതപരിപാടി ആരംഭിക്കും.

ബാംഗ്ലൂർ നഗരത്തിലെ, ക്ഷണിക്കപ്പെട്ട പ്രമുഖ ഗായകരോടൊപ്പം സമാജത്തിലെ ഗായകരും അണിനിരക്കും. പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ, സെമി ക്ലാസിക്കല്‍ ഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ കോർത്തിണക്കിയുള്ള വേറിട്ട അവതരണം ഗാനാസ്വാദകർക്ക് പുത്തൻ അനുഭവമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9980047007, 9844109558, 9448266690.

Related Posts