കർണാടകയിൽ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ മർദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. ഉമേഷ് കോട്ടലഗി(31) എന്നയാളാണ് അറസ്റ്റിലായത്. ദീർഘ കാലമായി ഇയാൾ ഭാര്യയെ മർദിച്ചുവരികയായിരുന്നു. സംഭവത്തിൽ യുവതിയുടെ കുടുംബം ഇടപെട്ടിരുന്നുവെങ്കിലും ഇയാൾ ഉപദ്രവം തുടർന്നു.
ജനുവരി 31ന് ഭാര്യ വീടിന്റെ വാതിൽ തുറക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഇയാൾ വീട് അകത്ത് നിന്നും പൂട്ടിയതിന് ശേഷം യുവതിയെ മർദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ സവാലഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.