പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യ ഹർജി ഡിസംബർ മൂന്ന് ബുധനാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഇന്നലെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യുവതിയുടെ രഹസ്യ മൊഴിയെടുത്തിരുന്നു.
ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം എന്നിവയടക്കമുള്ള കുറ്റങ്ങൾക്ക് കേസെടുത്ത് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നതടക്കം ഏഴ് വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

Related Posts