കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണതിനെ തുടർന്ന് കുടുങ്ങിക്കിടന്ന 3 തൊഴിലാളികളും മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. 2 പേരെ പുറത്തെടുത്തപ്പോൾ തന്നെ മരിച്ചിരുന്നു. ഒരാളെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.

പന്ത്രണ്ട് പേർ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. മറ്റ് ഒമ്പത് പേർ കെട്ടിടം തകർന്നപ്പോൾ ഓടി രക്ഷപെടുകയായിരുന്നു. തൃശൂർ കൊടകര ജംഗ്ഷനിൽ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡിൽ ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് പൂർണമായും ഇടിഞ്ഞു വീണത്. തകർന്ന് വീണ കെട്ടിടത്തിന് 40 വർഷത്തോളം പഴക്കമുണ്ടന്ന് പ്രദേശവാസികൾ പറഞ്ഞു.

Related Posts