സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ പുതുവത്സരാഘോഷം ‘സുവർണ്ണധ്വനി 2026’, ജനുവരി 11ന് തീയതി ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള അക്ഷര ബാങ്ക്വറ്റ് & ലോൺസിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും.
ഈ പ്രോഗ്രാമിൻ്റെ ഭാഗമായി “അശരണർക്ക് ആശ്രയം” എന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. വികലാംഗർ / വിധവകൾ / സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരെ കണ്ടെത്തി ജോലി ചെയ്ത് വരുമാനം കണ്ടത്താനുള്ള മാർഗം സംഘടന വഴി ഉണ്ടാകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതോടനുബന്ധിച്ചു സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ചെണ്ടമേളം, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം, മെഗാ ഷോ, മറ്റു ആകർഷകമായ പരിപാടികൾ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 70224 53216.