വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ആണ് ലോകകപ്പ്. ഹർമൻപ്രീത് കൗർ ആണ് ടീമിനെ നയിക്കുക. സ്‌മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. യാസ്തിക ഭാട്ടിക, റിച്ച ഘോഷ് എന്നിവർ ആണ് വിക്കറ്റ് കീപ്പർമാർ. ഓപ്പണർ ഷഫാലി വർമയെ ടീമിലേക്ക് പരിഗണിച്ചില്ല.

ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്ന മലയാളി താരം മിന്നുമണിക്കും ലോകകപ്പ് ടീമിൽ ഇടം നേടാനായില്ല. പ്രതീക റാവൽ സ്മൃതി മന്ദാനക്കൊപ്പം ഓപ്പണറായി ടീമിലെത്തി. ലോകകപ്പിന് പുറമെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

പരിക്കുമൂലം വിശ്രമത്തിലായിരുന്ന പേസർ രേണുക സിംഗിനെയും ടീമിലേക്ക് പരിഗണിച്ചില്ല.ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഏകദിന ലോകകപ്പിന് വേദിയാവുന്നത്. സെപ്റ്റംബർ 30ന് തുടങ്ങുന്ന ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. നവംബർ രണ്ടിനാണ് ഫൈനൽ.

വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന(വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധാ യാദവ്, ശ്രീചരണി, യാസ്തിക ഭാട്ടിക,സ്നേഹ് റാണ.

Related Posts