കരുത്തരായ പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഫിഫാ ക്ലബ്ബ് ലോകകപ്പില്‍ ചെല്‍സി കിരീടം സ്വന്തമാക്കി. കോള്‍ പാമര്‍ മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. ജാവോ പെഡ്രോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. ക്ലബ്ബ് ലോകകപ്പ് ഫൈനല്‍ കാണാനായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കം 81,188 കാണികളാണ് മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെത്തിയത്.

Related Posts