ഏഷ്യാകപ്പ് ടൂർണമെൻ്റിനുള്ള 15-അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് നായകൻ. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ഉപനായകനായി ടീമിലുണ്ട്. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയും ടീമിലുണ്ട്.

അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു ബാറ്റർമാർ. ഹാർദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷർ പട്ടേൽ എന്നിവരാണ് ഓൾറൗണ്ടർമാർ. സഞ്ജുവിന് പുറമേ ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. സൂപ്പർതാരം ജസ്പ്രീത് ബുംറയാണ് പേസ് നിരയെ നയിക്കുന്നത്. അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയുമാണ് മറ്റു പേസർമാർ. വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരാണ് ടീമിലെ സ്‌പിന്നർമാർ.

Related Posts