മാധ്യമപ്രവർത്തകരായ കരൺഥാപ്പർ, സിദ്ധാർഥ് വരദരാജൻ, എന്നിവർക്കെതിരെ ഗുവാഹത്തി പൊലീസ് സമൻസ് അയച്ചു. രണ്ടുപേർക്കെതിരെയും അസം പൊലീസ് കേസെടുത്തിട്ടുണ്ട്. ഏത് കേസിലാണ് സമൻസ് അയച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവരോടും ഓഗസ്റ്റ് 22 ന് ഹാജരാകാൻ നിർദേശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ഇരുവരെയും ചോദ്യം ചെയ്യാനുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പൊലീസ് കേസിൻ്റെ കാര്യങ്ങൾ വിശദീകരിച്ചിട്ടില്ലെന്ന് പിടിഐ പറയുന്നു. ഓഗസ്റ്റ് 14 നാണ് വരദരാജന് നോട്ടിസ് ലഭിച്ചത്. ഇന്നലെ കരൺഥാപ്പറിനും ലഭിച്ചു.
നോട്ടിസിലെ നിർദേശങ്ങൾ അനുസരിക്കാതിരുന്നാൽ അറസ്റ്റ് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമൻസ് അയച്ചത് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറാണ്. ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197 (1) (D)/3(6), 353 വകുപ്പുകൾ അനുസരിച്ചാണ് കേസ്. ഐക്യം, അഖണ്ഡത രാജ്യത്തിൻ്റെ പരമാധികാരം എന്നിവയെ അപകടത്തിലാക്കുന്ന പ്രവൃത്തികൾക്കെതിരെയാണ് സെക്ഷൻ 152 ചുമത്തുന്നത്.