ആഭ്യന്തര സൈനികനടപടിയായ 1984 ൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ആ തീരുമാനം ഒറ്റയ്ക്കെടുത്തതല്ലെന്ന് പറഞ്ഞ ചിദംബരം അതിന് ഇന്ദിരാ ഗാന്ധിക്ക് തന്റെ ജീവൻ തന്നെ വിലയായി നൽകേണ്ടി വന്നുവെന്നും കൂട്ടിച്ചേർത്തു. 1984 ജൂൺ ഒന്നുമുതൽ 10 വരെയാണ് ഈ സൈനിക നടപടി നീണ്ടുനിന്നത്. സൈന്യം, പോലീസ്, സിവിൽ സർവീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവരുടെയെല്ലാം കൂട്ടായ തീരുമാനമായിരുന്നു.

“അനാദരവ് ഒരു സൈനിക ഉദ്യോഗസ്ഥരോടും ഇല്ല, പക്ഷേ സുവർണ്ണക്ഷേത്രം തിരിച്ചു പിടിക്കാൻ അത് തെറ്റായ മാർഗമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, സൈന്യത്തെ പുറത്തുനിർത്തിക്കൊണ്ട് അത് തിരിച്ചു പിടിക്കാനുള്ള ശരിയായ മാർഗം ഞങ്ങൾ കാണിച്ചുകൊടുത്തു. ബ്ലൂ സ്റ്റാർ ഒരു തെറ്റായ വഴിയായിരുന്നു. ആ തെറ്റിന് ഇന്ദിരാ ഗാന്ധിക്ക് തൻ്റെ ജീവൻ വിലയായി നൽകേണ്ടി വന്നു എന്ന് ഞാൻ സമ്മതിക്കുന്നു ” – കസൗളിയിൽ നടന്ന ഒരു സാഹിത്യോത്സവത്തിൽ ചിദംബരം പറഞ്ഞു.

Related Posts