നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ തെറ്റായ പരാമർശങ്ങളടങ്ങിയ കൈപ്പുസ്തകം തയ്യാറാക്കിയ പുസ്തക രചന സമിതി അംഗങ്ങളെ ഡീബാർ ചെയ്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി ഉത്തരവിറക്കി. പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായതോടെ നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകിയിരുന്നു.
മുന്ന് റിട്ട. കോളജ് അധ്യാപകർ, രണ്ട് റിട്ട. ഡയറ്റ് അധ്യാപകർ, ആറ് സ്കൂൾ അധ്യാപകർ ഉൾപ്പെടെ 11 പേർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മറ്റ് അക്കാദമിക പ്രവർത്തനങ്ങളിൽനിന്നും ഇവരെ വിലക്കിയിട്ടുണ്ട്.