ഒഡീഷയിൽ ആശുപത്രിയിൽ തീപിടിച്ച് 10 രോഗികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജിന്റെ ട്രോമാ കെയർ ഐസിയുവിൽ ഇന്നു പുലർച്ചെയാണ് സംഭവം.
രോഗികളെ രക്ഷിക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാർക്കാണ് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പുലർച്ചെ 2:30 നും മൂന്നിനുമിടയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ പ്രധാന സർക്കാർ ആശുപത്രിയാണ് എസ്സിബി ആശുപത്രി. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ് എന്നിവർ ആശുപത്രിയി സന്ദർശിച്ചു.