ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ജമ്മുകാഷ്‌മീരിലെ കിഷ്ത്വാറിൽ ഛത്രു വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. കിഷ്ത്വാറിലെ ഛത്രു വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിൻ്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു. തുടർന്ന് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ഒൻപത് മുതലാണ് ഇൻ്റലിജൻസ് വിവരത്തെത്തുടർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. അതേസമയം, അഖ്നൂർ മേഖലയിൽ ഭീകരക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

Related Posts