ഹിമാചൽപ്രദേശിലെ കാംഗ്ര മേഖലയിൽ ഭൂചലനം. രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹിമാചൽ പ്രദേശിൽ കനത്ത മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും മേഘവിസ് ഫോടനവും അനുഭവപ്പെടുന്നതിനിടെയാണ് ഭൂചലനവും ഉണ്ടായിരിക്കുന്നത്.
ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ധർമ്മശാലയോട് അടുത്തുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഉയർന്ന അപകട സാധ്യതയുള്ള സീസ്മിക് സോൺ 5ൽ വരുന്ന പ്രദേശമാണ് കാംഗ്ര ജില്ല.