കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.പി. ദിവ്യക്കെതിരേ നൽകിയ പരാതിയിൽ വിജിലൻസ് എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. ദിവ്യക്കെതിരായ ബിനാമി ഇടപാടിലും അഴിമതിയിലും അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് നൽകിയ പരാതി അട്ടിമറിക്കപ്പെട്ടതായി ആരോപിച്ചാണ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചത്.
മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അഡ്വ.ബൈജു നോയൽ മുഖേനയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.വിശദമായി വാദംകേൾക്കുന്നതിന് ഹർജി ഈ മാസം 26-ന് വീണ്ടും പരിഗണിക്കും.