തൃശൂർ ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു. നാട്ടികയിൽ നിന്നുള്ള മഹാസേനൻ എന്ന വള്ളത്തിൻ്റെ കരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്നത് 3 തൊഴിലാളികളാണ്. ഇതിൽ രണ്ട് പേർ നീന്തി കരക്കെത്തി. ഒരാളെ കാണാതായി. കൂരിക്കുഴി സ്വദേശി അൻസിൽ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

അപകടത്തിൽപെട്ട വള്ളത്തിൽ പിടിച്ച് 3 പേരും കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും പോലീസും കോസ്റ്റൽ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ശക്തമായ കാറ്റും കടലാക്രമണം രൂക്ഷമാകുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Related Posts