തനിക്കെതിരായ പാർട്ടി നടപടികൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.പി. ദിവ്യ സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയതും ജില്ലാ കേന്ദ്രത്തിൽപ്പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നതും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജില്ലാ കേന്ദ്രത്തിലെ പ്രവർത്തനങ്ങളിൽനിന്ന് തന്നെ ഒഴിവാക്കിയത് ജില്ലാ സെക്രട്ടറി പി.കെ. ശ്യാമളയാണെന്നും ദിവ്യ കത്തിൽ ആരോപിക്കുന്നു. തനിക്കെതിരായ നടപടികളെല്ലാം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്യാമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. പി.പി. ദിവ്യയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിൻ്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചത്.
നവീൻ ബാബുവിപാർട്ടി നടപടി പുനഃപരിശോധിക്കണം; സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ
കണ്ണൂർ: തനിക്കെതിരായ പാർട്ടി നടപടികൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.പി. ദിവ്യ സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയതും ജില്ലാ കേന്ദ്രത്തിൽപ്പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നതും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജില്ലാ കേന്ദ്രത്തിലെ പ്രവർത്തനങ്ങളിൽനിന്ന് തന്നെ ഒഴിവാക്കിയത് ജില്ലാ സെക്രട്ടറി പി.കെ. ശ്യാമളയാണെന്നും ദിവ്യ കത്തിൽ ആരോപിക്കുന്നു. തനിക്കെതിരായ നടപടികളെല്ലാം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്യാമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. പി.പി. ദിവ്യയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചത്.
നവീൻ ബാബുവിന്റെ മരണത്തെത്തുടർന്നാണ് പി.പി. ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. തുടർന്ന് പാർട്ടി പരിപാടികളിൽനിന്നും ദിവ്യയെ മാറ്റിനിർത്തിയിരുന്നു. മരണത്തെത്തുടർന്നാണ് പി.പി. ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. തുടർന്ന് പാർട്ടി പരിപാടികളിൽനിന്നും ദിവ്യയെ മാറ്റിനിർത്തിയിരുന്നു.