കഴക്കൂട്ടത്ത് ഹോസ്റ്റല്‍ മുറിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. ലോറി ഡ്രൈവർ മധുര സ്വദേശി ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ പരേഡിലാണ് പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. പ്രതിയെ മധുരയില്‍ നിന്നും അതിസാഹസികമായാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. ഇയാള്‍സ്ഥിരമായി കഴക്കൂട്ടത്ത് എത്താറുണ്ടെന്നും കഴക്കൂട്ടത്ത് വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ അതിക്രമം നടത്തിയതെന്നുമാണ് പോലീസ് ഭാഷ്യം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്.
കഴക്കൂട്ടത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് വെള്ളിയാഴ്ച യുവതി പീഡനശ്രമത്തിന് ഇരയായത്. ഹോസ്റ്റലിലെ മുറിയില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഞെട്ടി ഉണര്‍ന്ന് പ്രതിരോധിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് യുവതി കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതിയും നല്‍കി.