പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ നാവികസേനയോടൊപ്പം ദീപാവലി ആഘോഷിച്ചു. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ദീപാവലി ആഘോഷം ഐഎൻഎസ് വിക്രാന്ത് എന്ന സ്വദേശീയ വിമാനവാഹക കപ്പലിലാണ് നടന്നത്. സൈനിക വേഷം ധരിച്ച് നാവിക ഉദ്യോഗസ്ഥരോട് സംസാരിച്ച പ്രധാനമന്ത്രി, സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് വ്യക്തമാക്കി. രാജ്യത്തിനായി സൈനികർ കാഴ്ചവെക്കുന്ന സമർപ്പണവും ത്യാഗവും അദ്ദേഹം അഭിനന്ദിച്ചു. ഗോവ തീരത്താണ് വിക്രാന്ത് ഇപ്പോൾ നങ്കൂരമിട്ടിരിക്കുന്നത്.

ഐഎൻഎസ് വിക്രാന്തിലായിരുന്നു മോദി ഉറങ്ങിയത്. “ഈ ദീപാവലിയിൽ എൻ്റെ കുടുംബം നിങ്ങളാണ്, അതുകൊണ്ടാണ് ഞാൻ നിങ്ങളോടൊപ്പം ആഘോഷിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ഐഎൻഎസ് വിക്രാന്തിനെ ഇന്ത്യ അഭിമാന പ്രതീകമായി വിശേഷിപ്പിച്ചു. സ്വദേശീയ നിർമ്മാണ ശേഷിയുടെ തെളിവാണ് വിക്രാന്ത് എന്നും, ഇത് ഇന്ത്യൻ നാവികസേനയുടെ ശക്തിയും രാജ്യത്തിൻ്റെ പ്രതിബദ്ധതയും പ്രതിനിധീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Related Posts