മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടയൂര്‍ നോര്‍ത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണന്‍(30) ആണ് മരിച്ചത്. സനേഷ് കഴിഞ്ഞ ശനിയാഴ്ച്ചയാണ് റൂം എടുത്തത്. ഞായറാഴ്ച്ച വൈകുന്നേരം ചെക്ക്ഔട്ട് ആവാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജോലിക്കാര്‍ റൂം പരിശോധിച്ചപ്പോയാണ് മൃതദേഹം കണ്ടെത്തിയത്. മഡിവാള പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
തീപിടുത്തത്തിൽ 5 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കെട്ടിട ഉടമയെയും മകനെയും അറസ്റ്റ് ചെയ്തു
ബംഗളൂരുവിൽ കെ.ആർ മാർക്കറ്റിന് സമീപമുള്ള പ്ലാസ്റ്റിക് പായ നിർമ്മാണ യൂണിറ്റിൽ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കെട്ടിട ഉടമയെയും മകനെയും അറസ്റ്റ് ചെയ്തു. സുരക്ഷ നടപടികളുടെ അഭാവം, അനധികൃത നിർമ്മാണം, അഗ്നി സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തത് എന്നീ കുറ്റങ്ങൾ ചുമത്തി കെട്ടിട ഉടമ ബാലകൃഷ്ണയ്യ ഷെട്ടിയെയും മകൻ സന്ദീപ് ഷെട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്. താഴത്തെ നിലയിലെ ഗോഡൗണിൽ ശനിയാഴ്ച പുലർച്ച മൂന്നോടെ ഉണ്ടായ
പിതാവിന്‍റെ കണ്‍മുന്നില്‍ വെച്ച് ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
പിതാവിന്‍റെ കണ്‍മുന്നില്‍ വെച്ച് ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. പിതാവിന്‍റെ കൂടെ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറുകയായിരുന്നു.
വോട്ടുചോർച്ചാ വിവാദം; സുരേഷ്‌ഗോപിക്കെതിരെയുള്ള പരാതിയിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്‍റെ മൊഴി രേഖപ്പെടുത്തി
സുരേഷ്‌ഗോപിക്കെതിരെയുള്ള വോട്ടുചോർച്ചാ വിവാദത്തിൽ അന്വേഷണസംഘം ഇന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്‍റെ മൊഴി രേഖപ്പെടുത്തി. സുരേഷ്ഗോപിയുടെ വിജയത്തിനെതിരേ നൽകിയ പരാതിയിലാണ് നടപടി. തൃശ്ശൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറുടെ (എ.സി.പി.) മുന്നിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ഹാജരാകാനാണ് അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്. സുരേഷ് ഗോപി ഇതുവരെ ആരോപണങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ടി.എൻ. പ്രതാപൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അന്വേഷണം കൂടുതൽ
ശുഭാംശു ശുക്ലയ്ക്ക് ഇന്ന് പാർലമൻ്റിൽ സ്വീകരണം നല്‌കും
ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയ്ക്ക് ഇന്ന് പാർലമൻ്റിൽ സ്വീകരണം നല്‌കും. പാർലമെൻ്റിൽ രാവിലെ എത്തുന്ന അദ്ദേഹത്തെ എംപി മാരുടെ നേതൃത്വത്തിൽ ആദരിക്കും. ലോക്‌സഭയിൽ ശുഭാംശുവിൻ്റെ നേട്ടവുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ച നടക്കും. ശുഭാംശു നേരിട്ട് അനുഭവങ്ങൾ പങ്കുവയ്ക്കും. 2047 ൽ ഇന്ത്യ വികസിത ഭാരതമാകുക എന്ന നേട്ടത്തിലേക്ക് ബഹിരാകാശ ദൗത്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടാകും. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും
ഡോണള്‍ഡ് ട്രംപും വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡണ്ട് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് സെലന്‍സ്‌കിയ്ക്കൊപ്പം യൂറോപ്യന്‍ രാഷ്ട്ര നേതാക്കളും പങ്കെടുക്കും. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, യു കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമെര്‍, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക് റുട്ടെ എന്നിവരണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോൺഓണാഘോഷം ഓഗസ്റ്റ് 31ന്
കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഓഗസ്റ്റ് 31ന് യലഹങ്ക ഡോ.ബി.ആർ.അംബേദ്‌കർ ഭവനിൽ നടക്കും. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ഓണാഘോഷം ഉദ്ഘാടനം ചെയ്യും. സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ജെ.ആർ.ദീപക്, അനന്യ നായർ, അതിഥിനായർ എന്നിവർ നേതൃത്വം നൽകുന്ന ഗാനമേള, ഓണസദ്യ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സോൺ ചെയർമാൻ എസ്കെ. പിള്ള, പ്രോഗ്രാം കൺവീനർ ശ്രീകുമാർ എന്നിവർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8277459358.
ഡാമുകളിൽ ജലനിരപ്പ് കൂടി; വൈദ്യുതോൽപാദനം വർധിപ്പിച്ചു
ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതോൽപാദനം വർധിപ്പിച്ച് കെ.എസ്.ഇ.ബി. ഇടുക്കിയിലെ ജലനിരപ്പ് സംഭരണശേഷിയുടെ 73 ശതമാനത്തിലേക്ക് എത്തി. വെള്ളിയാഴ്ച 71 ശതമാനമായിരുന്നു. പമ്പ (81 ശതമാനം), ഷോളയാർ (99 ശതമാനം), ഇടമലയാർ (79 ശതമാനം) എന്നിങ്ങനെയാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശങ്ങളിലെ ഒറ്റപ്പെട്ട ശക്‌തമായ മഴയാണ് ജലനിരപ്പ് വലിയതോതിൽ ഉയരാൻ ഇടയാക്കുന്നത്. മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിലും വലിയ കുറവ് വന്നിട്ടുണ്ട്. ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന പ്രതിദിന ഉപയോഗം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങൾ പുറത്തേക്കു ചോർത്തി. എന്തൊക്കെ വിവരങ്ങളാണ് ചോർത്തിയതെന്നു കണ്ടെത്താനായിട്ടില്ല. ഡാറ്റകൾക്കും പ്രോഗ്രാമുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് നൽകിയ പരാതിയിൽ സിറ്റി സൈബർ പോലീസ് കേസെടുത്തു. സാമ്പത്തികത്തട്ടിപ്പാണോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങൾക്കാണോ വിവരങ്ങൾ ചോർത്തിനൽകിയതെന്നും പോലീസ് പരിശോധിക്കുകയാണ്.ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകളെയും ക്ഷേത്രസുരക്ഷയെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം പ്രവർത്തനരഹിതമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നുഴഞ്ഞുകയറ്റമെന്നും പരാതിയിൽ പറയുന്നു.
പാകിസ്താന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്കരകയറാൻ പദ്ധതികളുണ്ട്: അസിം മുനീർ
പാകിസ്താന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പുതിയ പദ്ധതികളുണ്ടെന്ന് കരസേനാ മേധാവി അസിം മുനീർ. പാകിസ്താന്‍റെ ഭൂമിക്കടിയിൽ ‘അപൂർവ്വ നിധി’യുണ്ടെന്നും അത് ഉപയോഗിച്ച് സമ്പദ്‌വ്യവസ്ഥയെ കരകയറ്റുമെന്നും അസിം മുനീർ പറഞ്ഞു. രാജ്യത്തെ ധാതു നിക്ഷേപങ്ങളിൽ അമേരിക്ക താൽപ്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അസിം മുനീറിൻ്റെ പ്രതികരണം. അപൂർവ ധാതുക്കളുടെ നിധി പാകിസ്ഥാനിലുണ്ടെന്നും ഇത് രാജ്യത്തിൻ്റെ സാമ്പത്തിക ഭാവി മാറ്റിയെഴുതുമെന്നും അസിം മുനീർ സൂചിപ്പിച്ചു. ഇലക്ട്രോണിക്സ്, പ്രതിരോധ മേഖലകൾക്ക് നിർണായകമായ ധാതു ശേഖരത്തിൽ