ലൈംഗിക അതിക്രമം; വേടനെതിരെ വീണ്ടും പരാതിയുമായി 2 യുവതികൾ; ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതിയുമായി യുവതികൾ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന് ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികൾ പരാതി നൽകി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് കൈമാറുമെന്നാണു വിവരം. 2 യുവതികളും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. ഒരു യുവതിയുടെ 2020ലാണ് സംഭവമെന്നാണ് പരാതി 2021ലാണ് രണ്ടാമത്തെ യുവതിയുടെ പരാതി. റാപ് ഗായകൻ വേടൻ തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിൽ ഇപ്പോൾ ഒളിവിലാണ്.
ആന്ധ്രയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇനി മുതൽ സർക്കാർ ബസുകളിൽ സൗജന്യ യാത്ര
ആന്ധ്രാപ്രദേശിൽ സ്ത്രീ ശക്തി പദ്ധതി ഉദ്ഘാടനം ചെയ്‌ത് 30 മണിക്കുറിനുള്ളിൽ 12 ലക്ഷം സ്ത്രീകൾ സൗജന്യമായി ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എ.പി.എസ്. ആർ.ടി.സി) ബസുകളിൽ സഞ്ചരിച്ചതായി അധികൃതർ വ്യക്തമാക്കി. ആന്ധ്രയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രാൻസ് വ്യക്തികൾക്കും ബസുകളിൽ എ.പി.എസ്.ആർ.ടി.സി സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയായ സ്ത്രീ ശക്തി ആഗസ്റ്റ് 15നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തത്. പദ്ധതി നിലവിൽ വന്ന ആദ്യ ദിവസം തന്നെ ഗുണഭോക്താക്കൾക്ക്
കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്ന് നടത്തേണ്ടിയിരുന്ന ഓണപ്പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഇത് പിന്നീട് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, അങ്കണവാടികൾ, മദ്രസകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. ഇന്ന് നടക്കേണ്ട
പാലക്കാട് അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പാലക്കാട് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ചിക്കോട് ഹിൽവ്യൂ നഗറിനു സമീപം ബി ലൈൻ ട്രാക്കിലാണ് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തോടെയാണു സംഭവം. ഏകദേശം 40 വയസ്സുള്ള പുരുഷനെയാണ് മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്. കഞ്ചിക്കോട് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാർത്ഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ് മാസ്റ്റർക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
പ്രധാനാധ്യാപകന്‍റെ മർദ്ദനത്തിൽ പത്താക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർഗോഡ് കുണ്ടംക്കുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ എം അശോകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് കൃഷ്ണ കാൽ കൊണ്ട് ചരൽ നീക്കി കളിച്ചു. ഇത് അധ്യാപകന് ഇഷ്ടപ്പെട്ടില്ല. കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റു കുട്ടികളുടെയും, അധ്യാപകരുടെയും മുന്നിൽവെച്ച് അടിക്കുകയും ചെയ്തു. അസംബ്ലി കഴിഞ്ഞയുടൻ
‘അനുരാഗ് താക്കൂറിനോട് എന്തുകൊണ്ട് സത്യവാംങ്മൂലം ചോദിക്കുന്നില്ല’ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുൽ ഗാന്ധി
വോട്ട് മോഷണ വിവാദത്തിൽ സത്യവാംങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ പറഞ്ഞ അതേകാര്യം പറഞ്ഞ ബിജെപി നേതാവ് അനുരാഗ് താക്കൂറിനോട് എന്തുകൊണ്ട് കമ്മീഷൻ സത്യവാംഗ്‌മൂലം ചോദിക്കുന്നില്ലെയെന്ന് രാഹുൽ വിമർശിച്ചു. വോട്ടർപട്ടിക പരിഷ്‌കരണമെന്നാൽ ബിഹാറിലെ ജനതയിൽനിന്ന് വോട്ടുകൾ മോഷ്ടിക്കുക എന്നാണർഥം. അവരത് നേരത്തേ രഹസ്യമായി ചെയ്‌തു, ഇപ്പോൾ അത് പരസ്യമായി ചെയ്യുന്നുവെന്നും രാഹുൽ പറഞ്ഞു.രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ
അധ്യാപകന്‍റെ മര്‍ദ്ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്നെന്ന് പരാതി; സംഭവം കാസര്‍ഗോഡ്
പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്‍റെ ക്രൂരമര്‍ദ്ദനമേറ്റു. കാസര്‍കോട് കുണ്ടംകുഴി ഗവണ്മെന്‍റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് ഹെഡ്മാസ്റ്ററുടെ ക്രൂരമര്‍ദ്ദനമേറ്റത്. കുട്ടിയുടെ കര്‍ണപുടത്തിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കിയതിനാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ചാണ് അധ്യാപകന്‍ കുട്ടിയെ തല്ലിയത്. കോളറില്‍ പിടിച്ച് മുഖത്തടിച്ചു എന്ന്
ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് സാഹിത്യ സംവാദം സംഘടിപ്പിച്ചു
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സാഹിത്യ സംവാദവും, നോവൽ ചർച്ചയും സംഘടിപ്പിച്ചു. ഡോ.നിഷ മേരി തോമസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ വിഷ്ണുമംഗലംകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് ടി.എ കലിസ്റ്റസ്സ് അദ്ധ്യക്ഷത വഹിച്ചു. അനിയൻ പെരുംതുരുത്തിയുടെ കാലപ്രവാഹം എന്ന നോവൽ ഫാ.ഫിലിപ്പ് കോറെപ്പിസ്കോപ്പ പ്രകാശനം ചെയ്തു. ഡോ മാത്യു മണിമല, ഡോ.കെ.സി ജോൺ, മെറ്റി ഗ്രെസ്, ജെയ്‌സൺ ജോസഫ്, എം.ജെ.വിൻസെൻ്റ്, സി.ഡി.ഗബ്രിയേൽ, വിൽസൺ പുതുശ്ശേരി, അഭിമലൈക്ക് ജോസഫ്, പി.സി.വർഗ്ഗീസ് എന്നിവർ
ശുഭാംഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ശുഭാംഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. ISRO ചെയർമാൻ വി. നാരായണൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ ചേർന്നാണ് ശുഭാംഷുവിനെ സ്വീകരിച്ചത്. നാട്ടിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാംഷു ശുക്ല. ആക്സിയം- 4 ദൗത്യത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി യുഎസിലായിരുന്നു ശുഭാംഷു. ദൗത്യം പൂർത്തിയാക്കിയ ശേഷമുള്ള ബഹിരാകാശ യാത്രികന്‍റെ
എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി.രാധാകൃഷ്ണനെ പ്രഖ്യാപിച്ചു
ബിജെപി യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി.രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. തമിഴ്‌നാട് സ്വദേശിയായ അദ്ദേഹം നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷനായ സി.പി.രാധാകൃഷ്‌ണൻ ജാർഖണ്ഡ് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്ന് വൈകിട്ട് ആരംഭിച്ച ബിജെപി ഉന്നത സമിതിയായ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.