കോഴിക്കോട് 2 പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
Kerala
0 min read
8.5k

കോഴിക്കോട് 2 പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ഓഗസ്റ്റ്‌ 17, 2025
0

പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ 2 പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് 3 മാസം പ്രായമായ കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇരുവരുടേയും വീടുകളിൽ എത്തി ജലത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ചു. ഇരുവരുടേയും ആരോഗ്യനില നിലവിൽ തൃപ്‌തികരമാണ്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുമായി

Continue Reading
Kerala
1 min read
9.9k

മാമി തിരോധാന കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

ഓഗസ്റ്റ്‌ 17, 2025
0

മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. ഇരുപത്തിനാല് വർഷമായി സേനയുടെ ഭാഗമായ കോഴിക്കോട് ക്രൈം ബ്രാഞ്ചിലെ ഡിവൈഎസ്‌പി യു. പ്രേമനാണ് മുൻകാല ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നത്. 2013-ൽ ഡിജിപിയുടെ ബാഡ്‌ജ് ഓഫ് ഓണറും 2017-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 80-ലേറെ ഗുഡ് സർവീസ് എൻട്രിയും നേടിയ പ്രേമന് 12 -ലേറെ കൊലക്കേസുകൾ തെളിയിച്ച സർവീസ് റെക്കോർഡും ഉണ്ട്.

Continue Reading
കനത്ത മഴ; വയനാട് ബാണാസുര സാഗറിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തി
Kerala
0 min read
7.6k

കനത്ത മഴ; വയനാട് ബാണാസുര സാഗറിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

ഓഗസ്റ്റ്‌ 17, 2025
0

കനത്ത മഴ കാരണം വയനാട് ബാണാസുര സാഗറിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. നിലവിൽ 20 സെൻ്റിമീറ്ററാണ് ഉയർത്തിയത്. ഉച്ചയോടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്‌പിൽവെ ഷട്ടറുകൾ 10 സെൻ്റിമീറ്റർ ഉയർത്തിയിരുന്നു.26.10 ക്യുമക്സ് അധിക ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനെ തുടർന്ന് പനമരം, കരമാൻതോട് പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ജില്ലാകളക്ടർ ജാഗ്രതാ നിർദേശം നൽകി.

Continue Reading
ഒഡീഷയിലെ 6 ജില്ലകളിൽ നിന്ന് വൻ സ്വർണ്ണശേഖരം കണ്ടെത്തി
India
1 min read
8.7k

ഒഡീഷയിലെ 6 ജില്ലകളിൽ നിന്ന് വൻ സ്വർണ്ണശേഖരം കണ്ടെത്തി

ഓഗസ്റ്റ്‌ 17, 2025
0

ഇന്ത്യക്കാർക്ക് സന്തോഷിക്കാവുന്ന ഒരു വാർത്തയാണ് ഒഡീഷയിൽ നിന്ന് പുറത്തു വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ധാതു ഖനനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. സ്വർണ്ണം പല രാജ്യങ്ങളും കയറ്റുമതി ചെയ്ത് പണം സമ്പാദിക്കുന്നുണ്ട്. ടൺ കണക്കിന് ഓരോ വർഷവും സ്വർണ്ണമാണ് കുഴിച്ചെടുക്കുന്നത്. സ്വർണ്ണം വാങ്ങാൻ രാജ്യങ്ങൾ തമ്മിൽ മത്സരമാണ്. ഇപ്പോഴിതാ ഒഡീഷയിലെ 6 ജില്ലകളിൽ നിന്ന് സ്വർണ്ണ ശേഖരം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 4 ജില്ലകളിൽ

Continue Reading
രാഹുലിന്‍റേത് കള്ള ആരോപണം; വോട്ടുകൊള്ള തള്ളി മുഖ്യ തെര​ഞ്ഞെടുപ്പ് കമ്മീഷണർ
India
1 min read
8.2k

രാഹുലിന്‍റേത് കള്ള ആരോപണം; വോട്ടുകൊള്ള തള്ളി മുഖ്യ തെര​ഞ്ഞെടുപ്പ് കമ്മീഷണർ

ഓഗസ്റ്റ്‌ 17, 2025
0

വോട്ടുകൊള്ള വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുലിന്‍റെ ആരോപണങ്ങൾക്ക് തെളിവില്ലെന്നുപറഞ്ഞ് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും രാഹുലിൻ്റേത് കള്ള ആരോപണമാണെന്നും മീഡിയ സെൻ്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. വോട്ടു കൊള്ള വിഷയത്തിൽ ‘വോട്ടധികാർ യാത്ര’ എന്ന പേരിൽ രാഹുൽ പര്യടനം തുടങ്ങിയ ദിവസമാണ് കമ്മീഷൻ മാധ്യമങ്ങളെ കണ്ടത്. കുടിയേറ്റക്കാരെ ഒഴിവാക്കുമെന്നും വോട്ട് ഇന്ത്യൻ

Continue Reading
സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല; പുകഴ്ത്തി സിപിഐ ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ്
Kerala
1 min read
9.7k

സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല; പുകഴ്ത്തി സിപിഐ ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ്

ഓഗസ്റ്റ്‌ 17, 2025
0

സിപിഐ ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ് വി. ഡി സവർക്കറെ പുകഴ്ത്തി രംഗത്ത്. ഒരു കോൺഗ്രസ് നേതാവുമായുള്ള തർക്കത്തെ തുടർന്ന് വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശുഹൈബ് ഇങ്ങനെയൊരു സന്ദേശമയച്ചത്. ‘ചരിത്ര വിദ്യാർത്ഥി ആണെന്ന് പറഞ്ഞിട്ട് ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. സവർക്കർ ബി ജെ പി എന്ന ഹിന്ദുത്വ തീവ്ര നിലപാടുള്ള ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തു എന്നതിന് മുൻപ് ഒരു സവർക്കർ

Continue Reading
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
Kerala
0 min read
9.0k

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ഓഗസ്റ്റ്‌ 17, 2025
0

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വിവാഹ നിശ്ചയത്തിനായി കോട്ടക്കലിൽ നിന്ന് ചമ്രവട്ടത്തേക്ക് പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. കുറ്റിപ്പുറത്തേയും കോട്ടക്കലിലേയും ആശുപത്രികളിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.

Continue Reading
പിഎം കുസും പദ്ധതിയിൽ അനെർട്ടിൽ 100 കോടിരൂപയുടെ ക്രമക്കേട്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
Kerala
0 min read
7.6k

പിഎം കുസും പദ്ധതിയിൽ അനെർട്ടിൽ 100 കോടിരൂപയുടെ ക്രമക്കേട്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

ഓഗസ്റ്റ്‌ 17, 2025
0

പൊതുമേഖലാ സ്ഥാപനമായ അനെർട്ടിലെ സോളാർ പദ്ധതിയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി രമേശ് ചെന്നിത്തല. അനെർട്ട് സിഇഒ നരേന്ദ്രനാഥ് വെല്ലൂരിയെ ഒന്നാം പ്രതിയാക്കിയാണ് പരാതി. കർഷകർക്ക് സൗജന്യമായി സൗരോർജ പമ്പുകൾ നൽകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയിൽ അനെർട്ട് 100 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ടെൻഡറുകളടക്കം അന്വേഷണത്തിൻ്റെ ഭാഗമാക്കണമെന്നും പദ്ധതിയുടെ തുടക്കം മുതലുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നും ചെന്നിത്തല പരാതിയിൽ പറയുന്നു. പരാതിക്കൊപ്പം

Continue Reading
ശബരിമല കീഴ്‌ശാന്തിയായി എസ്. ഹരീഷ് പോറ്റിയെ തിരഞ്ഞെടുത്തു
Kerala
0 min read
8.1k

ശബരിമല കീഴ്‌ശാന്തിയായി എസ്. ഹരീഷ് പോറ്റിയെ തിരഞ്ഞെടുത്തു

ഓഗസ്റ്റ്‌ 17, 2025
0

ശബരിമല പാറശാല ദേവസ്വം മേൽശാന്തി എസ്. ഹരീഷ്പോറ്റിയെ ശബരിമല ഉൾക്കഴകമായി (കീഴ്‌ശാന്തി) തിരഞ്ഞെടുത്തു. രാവിലെ ഉഷഃപൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് എസ്. ഹരീഷ് പോറ്റിയെ ശബരിമല ഉൾക്കഴകമായി തിരഞ്ഞെടുത്തത്. പുനലൂർ സ്വദേശി ദീക്ഷിത് എന്ന ആൺകുട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്.

Continue Reading
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; 7 മരണം
India
1 min read
10.1k

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; 7 മരണം

ഓഗസ്റ്റ്‌ 17, 2025
0

ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും കനത്ത മഴയിലും മിന്നൽ പ്രളയത്തിലും വ്യാപക നാശനഷ്ടങ്ങൾ. ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വീണ്ടും മേഘവിസ്ഫോടനം ഉണ്ടായി. ഇതിൽ 7 പേർ മരിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കത്വയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം. ഹിമാചൽ പ്രദേശിലും സ്ഥിതി രൂക്ഷമാണ്. അതിശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്നിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി. മാണ്ഡി ജില്ലയിലെ തക്കോലി, നാഗ്വെയിൻ, പനാർസ എന്നിവിടങ്ങളിലാണ് മിന്നൽ പ്രളയം നാശം

Continue Reading