മണിക്കൂറിൽ 110 കി.മീ വേഗത്തിൽ ചീറിപ്പായാൻ ഹൈഡ്രജൻ ട്രെയിൻ ഉടൻ ട്രാക്കിലെത്തും
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിൻ്റെ നിർമ്മാണം പൂർത്തിയായി. പെരമ്പൂർ കോച്ച് ഫാക്ടറിയിലാണ് നിർമ്മാണം പൂർത്തിയായത്. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തവും നീളമേറിയതുമായ ട്രെയിനായിരിക്കും ഇന്ത്യയുടേത്. പുതിയ ട്രെയിൻ നോർത്തേൺ റെയിൽവെയ്ക്ക് കൈമാറിയ ശേഷം ഇതിൻ്റെ പരീക്ഷണ ഓട്ടം ഹരിയാനയിലെ സോനിപത്- ജിന്ദ് പാതയിൽ ഉടനുണ്ടാകുമെന്ന് റെയിൽവെ അറിയിച്ചു. ഇതോടെ, ജർമ്മനി, ചൈന, ഫ്രാൻസ്, സ്വീഡൻ എന്നിവയ്ക്കൊപ്പം ഹൈഡ്രജൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ വിന്യസിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി
ഞാന്‍ മന്ത്രിയാണ്, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഒടുവില്‍ പ്രതികരിച്ച് സുരേഷ് ഗോപി
വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മറുപടി പറയേണ്ടത് താനല്ല. ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മറുപടി പറയും. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്ന് മന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ ശക്തൻ തമ്പുരാന്‍റെ പ്രതിമയില്‍ മാലയിട്ട ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഇടുക്കിയില്‍ മദ്യലഹരിയിലെത്തിയ മകന്‍ അച്ഛനെ വെട്ടിപരിക്കേൽപ്പിച്ചു; അമ്മയ്ക്കും മര്‍ദ്ദനം
ഇടുക്കിയിൽ മദ്യലഹരിയില്‍ എത്തിയ മകന്‍ അമ്മയെ മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി വെട്ടികുളം വീട്ടില്‍ സുധീഷ് (35) ആണ് മാതാപിതാക്കളെ ഉപദ്രവിച്ചത്. വെട്ടേറ്റ അച്ഛന്‍ മധു (57) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യലഹരിയില്‍ വീട്ടിലെത്തിയ സുധീഷ് ആദ്യം അമ്മയെ മര്‍ദിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ മധുവിനെയും മര്‍ദിച്ചു. തുടര്‍ന്ന് കത്തികൊണ്ട് വെട്ടുകയുമായിരുന്നു. വെട്ടേറ്റ് വീണ മധുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആദ്യം
സഫാരിക്കിടെ ഫോട്ടോ എടുക്കാൻ കൈ പുറത്തിട്ട 12 വയസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു
ജീപ്പിലെ സഫാരിക്കിടെ ഫോട്ടോ എടുക്കാൻ കൈ പുറത്തിട്ട 12 വയസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു. ബെംഗളൂരു ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിലെ ജീപ്പ് സഫാരിക്കിടെയായിരുന്നു സംഭവം. ബൊമ്മസാന്ദ്രയിൽ താമസിക്കുന്ന സുഹാസ് എന്ന കുട്ടി ജീപ്പിലെ സഫാരിക്കിടെ കൈ പുറത്തേക്കിട്ടപ്പോഴായിരുന്നു പുള്ളപ്പുലി ആക്രമിച്ചത്. റോഡിൽ നിന്നിരുന്ന പുലി ചാടി വാഹനത്തിൽ കയറാൻ ശ്രമിക്കുകയും കുട്ടിയുടെ കയ്യിൽ മാന്തുകയുമായിരന്നു. ഉടൻ തന്നെ വാഹനം വേഗത്തിൽ മുന്നോട്ടെടുത്തതോടെ പുലി മാറിപ്പോവുകയായിരുന്നു. പുള്ളിപ്പുലിയുടെ നഖങ്ങൾ ആഴത്തിലുള്ള പോറലുകൾ ഉണ്ടാക്കി.
ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയും ഉള്‍പ്പടെ ആറുപേർ എം.ഡി.എം.എ.യുമായി അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയും ഉള്‍പ്പടെ ആറുപേർ എം.ഡി.എം.എ.യുമായി പൊലീസ് അറസ്റ്റ് ചെയ്തു. ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ആറു പേരും പിടിയിലായത്. 27.82 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പാലയോട്ടെ എം.പി. മജ്‌നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ. മുഹമ്മദ് റനീസ് (31), കോയ്യോട്ടെ പി.കെ. സഹദ് (28), പഴയങ്ങാടിയിലെ കെ. ഷുഹൈബ് (43), തെരൂര്‍ പാലയോട്ടെ കെ.
ഹേമചന്ദ്രൻ വധക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ
വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശിയായ വെൽബിൻ മാത്യുവിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. 2024 മാർച്ച് 20 നാണ് സാമ്പത്തിക തർക്കത്തെ തുടർന്ന് വയനാട് സ്വദേശിയായ നൗഷാദും സുഹൃത്തുക്കളും ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. ഇവർ ഹേമചന്ദ്രനെ കബളിപ്പിച്ച് മെഡിക്കൽ കോളേജ് പരിസരത്തേക്ക് വിളിച്ചു വരുത്തി കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പിന്നീട് വയനാട്ടിലെ
ചിലങ്ക സ്കൂൾ ഓഫ് ഡാൻസിൻ്റെ 9-ാം വാർഷികാഘോഷം സെപ്റ്റംബർ 7ന്
ചിലങ്ക സ്കൂൾ ഓഫ് ഡാൻസിൻ്റെ ഒമ്പതാം വാർഷികാഘോഷം സെപ്റ്റംബർ 7ന് ചിക്കബാനവാരയിലുള്ള ഗംഗാധരയ്യ ഓഡിറ്റോറിയത്തിൽവച്ച് നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് ചിലങ്ക സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികളുടെ വിവിധ നൃത്തപരിപാടികൾ അരങ്ങേറും. പ്രമുഖ നർത്തകി ഹേമാ മാലിനി മുഖ്യാതിഥി ആയിരിക്കും. വാർഷികാഘോഷത്തിൻ്റെ മുഖ്യ ആകർഷണം മാർക്കണ്ടേയചരിതം എന്ന നൃത്തപാരിപാടി (ബാലെ) ആയിരിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കും.
കേരളത്തിൽ ഇന്ന് മഴ ശക്തമാകും
കേരളത്തിൽ ഇന്ന് മഴ ശക്തമാകും. വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെത്തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് നിലവിലുള്ളത്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീനാളെ ഇന്ത്യയില്‍ എത്തും
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയില്‍ എത്തും. ഇന്ത്യയും ചൈനയുമായി കാലങ്ങളായി നിലനില്ക്കുന്ന അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം വരുന്നത്.ഇന്ത്യയുടെ ക്ഷണപ്രകാരമാണ് വാങിൻ്റെ സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം ചര്‍ച്ച നടത്തും. കഴിഞ്ഞ വര്‍ഷം, ലഡാക്കിലെ സംഘര്‍ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് ഭാഗികമായ ധാരണയിലെത്തിയിരുന്നു. ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് ഭാരതം വീണ്ടും വിസ നല്‍കിത്തുടങ്ങി. ഈ വര്‍ഷം
വാളയാറിൽ കാർ ലോറിയിൽ ഇടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ലാവണ്യ, മലർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇവർ സഞ്ചരിച്ച കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.