ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാർലമെന്‍ററി ബോർഡ് യോഗം ഇന്ന്
ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാർലമെന്‍ററി ബോർഡ് യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനം വന്നേക്കും. ബിജെപിയിൽ നിന്ന് തന്നെ ഒരു നേതാവ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ, ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ, ബിഹാർ ഗവർണർ
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് തുടക്കം
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടർ പട്ടിക ക്രമക്കേടിനെതിരെ നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് തുടക്കം. ബിഹാറിലെ സസാറാമിൽ നിന്ന് ആരംഭിച്ച് പാറ്റ്നയിൽ സെപ്റ്റംബർ 1 ന് സമാപിക്കും. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാക്കും. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർണായക പത്രസമ്മേളനവും നടക്കും. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് കമ്മീഷൻ ഇന്ന് മറുപടി നൽകുമോയെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ്
കുവൈറ്റിലെ വ്യാജ മദ്യദുരന്തം; പരിശോധനയിൽ 67 പേർ അറസ്റ്റിൽ
വ്യാജ മദ്യദുരന്തവുമായി ബന്ധപ്പെട്ട പരിശോധനയിൽ കുവൈറ്റിൽ, 67 പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. 10 വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ കണ്ടെത്തിയതായും ഇവ അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. വിശാൽ ധനാൽ ചൗഹാൻ ആണ് അറസ്റ്റിലായ ഇന്ത്യൻ പൗരൻ. മെത്തനോൾ കലർന്ന അനധികൃത മദ്യം കഴിച്ചതാണ് വിഷബാധയേൽക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. വിഷമദ്യ ദുരന്തത്തിൽ 13 പേർ മരിച്ചതായാണ് ഇതുവരെയുള്ള സ്ഥിരീകരണം. ജീവൻ
എയ്മയുടെ ”എയ്മ വോയ്സ് 2025” ദേശീയ സംഗീത മത്സരം ഓഗസ്റ്റ് മുതൽ
മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025” ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും. സംസ്ഥാന തല മത്സരങ്ങൾ ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 28 വരെ അതാത് സംസ്ഥാന കേന്ദ്രങ്ങളിൽ നടക്കും. മലയാളം സെമി ക്ലാസ്സിക്കൽ, മെലഡി ഗാനങ്ങൾ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാകുക മേഖലാതല മത്സരങ്ങൾ ഒക്ടോബർ 26 ദക്ഷിണ ഇന്ത്യ മേഖല (
കെ.എൻ.എസ്.എസ് ദാസറഹള്ളി കരയോഗം സിൽവർ ജൂബിലി ആഘോഷം ഇന്ന്
കർണാടക നായർ സർവീസ് സൊസൈറ്റി (കെഎൻഎസ്എസ്) ദാസറഹള്ളി കരയോഗത്തിൻ്റെ സിൽവർ ജൂബിലി ആഘോഷം സ്വരരാഗ സംഗമം നാളെ ഷട്ടിഹള്ളിയിലുള്ള ഡി ആർ എൽ എസ് പാലസിൽ വച്ച് വിവിധ കലാപരിപാടികളോടുകൂടി ആഘോഷിക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖ വ്യക്തികൾ ഈ ആഘോഷത്തിൽ പങ്കെടുക്കും. ദാസറഹള്ളി എംഎൽഎ എസ്.മുനിരാജു, കെഎൻഎസ്എസ് ചെയർമാൻ മനോഹരക്കുറുപ്പ് എന്നിവർ പങ്കെടുക്കും. ഫ്ലവേഴ്സ് ഫെയീം രാജേഷ് നയിക്കുന്ന കോമഡി ഷോ, ദുർഗാ വിശ്വനാഥ്, ബൽറാം, ദിശ
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, വിദ്യാദീപ്തി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു
എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി-വിദ്യാര്‍ഥിനികള്‍ക്ക് ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വിദ്യാദീപ്തി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. പ്രസിഡണ്ട് കെ.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കൃഷ്ണദാസ്, സനില്‍കുമാര്‍, ബിജു കാവില്‍, വിഷ്ണുമംഗലം കുമാര്‍, സന്തോഷ് ടി ജോണ്‍, കൃഷ്ണകുമാര്‍, പ്രവീണ്‍, വിജേഷ്, സലീഷ്, ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. അവധി ഒഴിവാക്കി, തുറന്നു പ്രവര്‍ത്തിക്കണമെന്ന് നഗരസഭാ ഓഫീസുകളോടും ഗ്രാമപഞ്ചായത്തുകളോടും തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പേരു ചേര്‍ക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ്ങിനും മറ്റു ജോലികള്‍ക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം. ജൂലൈ 23ന് പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിൽ പുതുതായി പേരു ചേര്‍ക്കാൻ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് സമര്‍പ്പിച്ചത്.
ഗ്രാൻഡ്‌മാസ്റ്ററെ തോൽപ്പിക്കുന്ന പ്രായം കുറഞ്ഞ വനിതാ താരമായി ബോധന ശിവാനന്ദൻ
ഒരു ഗ്രാൻഡ്‌മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇന്ത്യൻ വംശജയായ ബോധന ശിവാനന്ദൻ. 10 വയസ്സുകാരിയായ ഈ കൊച്ചു മിടുക്കി 60-വയസ്സുകാരനായ ഗ്രാൻഡ്‌മാസ്റ്റർ പീറ്റർ വെൽസിനെ തോൽപ്പിച്ചാണ് ചരിത്രം കുറിച്ചത്. ചെസ്സിൽ ഒരു ഗ്രാൻഡ്‌മാസ്റ്ററെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമെന്ന നേട്ടമാണ് ഇതോടെ ബോധന സ്വന്തമാക്കിയത്. ലിവർപൂളിൽ നടന്ന ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പിലാണ് ബോധന ഈ നേട്ടം സ്വന്തമാക്കിയത്. ഗ്രാൻഡ്‌മാസ്റ്ററെ പരാജയപ്പെടുത്തുന്ന വനിതാ ഇൻ്റർനാഷണൽ
സുരേഷ് ഗോപിക്കെതിരെ ടി.എൻ. പ്രതാപൻ നൽകിയ പരാതിയിൽ നടപടി തുടങ്ങി
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ മുക്കാട്ടുകരയിലെ 115-ാം നമ്പർ ബുത്തിൽ അദ്ദേഹത്തിൻ്റെ ഉൾപ്പെടെ 11 പേരെ വോട്ടർമാരായി നിയമവിരുദ്ധമായി ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ എം.പിയുമായ ടി.എൻ. പ്രതാപൻ പൊലീസിൽ നൽകിയ പരാതിയിൽ നടപടി തുടങ്ങി. പരാതി പ്രകാരം ടി.എൻ. പ്രതാപനോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനായി ആഗസ്റ്റ് നാളെ വൈകുന്നേരം നാല് മണിക്ക് തൃശൂർ അസിസ്റ്റന്റ് കമീഷണറുടെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്
പിശകുകൾ ഉചിതമായ സമയത്ത് പാർട്ടികൾ ഉന്നയിക്കണമായിരുന്നു: ഇലക്ഷൻ കമ്മിഷൻ
പ്രതിപക്ഷപാര്‍ട്ടികളും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉന്നയിച്ച വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പിശകുകൾ നേരത്തെ തന്നെ പാർട്ടികൾ ഉന്നയിക്കണമായിരുന്നുവെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി.തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികളുമായി ഇലക്ഷൻ കമ്മിഷൻ ഇലക്ടറൽ പട്ടിക പങ്കിടുമെന്നും, അങ്ങനെ എന്തെങ്കിലും പിശകുകൾ യഥാർത്ഥമാണെങ്കിൽ, ആ വോട്ടെടുപ്പിന് മുമ്പ് അവ തിരുത്താൻ കഴിയുമെന്നും കമ്മിഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ‘വ്യക്തികളും ചില രാഷ്ട്രീയ പാർട്ടികളും മുൻകാലങ്ങളിൽ തയ്യാറാക്കിയവ ഉൾപ്പെടെയുള്ള വോട്ടർ പട്ടികയിലെ